മോസ്‌കോ: ലോകകപ്പ് കാണാനെത്തുന്ന വിദേശികളുമായുള്ള ലൈംഗികബന്ധം റഷ്യന്‍ വനിതകള്‍ ഒഴിവാക്കണമെന്ന് മുതിര്‍ന്ന റഷ്യന്‍ വനിതാ പാര്‍ലമെന്റ് അംഗത്തിന്റെ ഉപദേശം. കുഞ്ഞുങ്ങള്‍ അച്ഛന്‍മാരില്ലാത്തവരായി വളരുന്നത് തടയണമെന്നും തമര പ്ലറ്റനേവ എന്ന എംപി പറഞ്ഞു. 70-കാരിയായ ഈ കമ്മ്യൂണിസ്റ്റ് നേതാവ് റഷ്യന്‍ പാര്‍ലമെന്റ് ഫാമിലി കമ്മിറ്റിയുടെ അധ്യക്ഷയാണ്. 1980-ല്‍ മോസ്‌കോ ഒളിമ്പിക്‌സിന്റെ സന്ദര്‍ഭത്തില്‍ ഇത്തരം ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി റഷ്യന്‍ സ്ത്രീകളാണ് ഇക്കാലത്ത് ഗര്‍ഭിണികളായത്. നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രം ജന്മം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. റഷ്യന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭം നല്‍കി ഉപേക്ഷിച്ച് കളയുകയാണ് പല വിദേശികളും ചെയ്യുന്നത്.
ചില സമയത്ത് സ്ത്രീകളുമായി അവര്‍ സ്വന്തം നാട്ടിലേക്ക് കടക്കുന്നു. റഷ്യന്‍ പൗരന്‍മാരെ മാത്രമെ വിവാഹം കഴിക്കാവൂ എന്നും അവര്‍ സ്ത്രീകളോട് ഓര്‍മ്മപ്പെടുത്തി. ഇതിനിടെ തമര പ്ലറ്റനേവയുടെ ഉപദേശത്തതിനെതിരെ വ്യാപക പ്രതിഷേധവും പരിഹാസവും ഉയര്‍ന്നു. നേരത്തെ ഇവര്‍ മീ ടൂ ക്യാമ്പയിനെ വിമര്‍ശിച്ചും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.