ബി.ജെ.പിയില്‍ പോര് ശക്തമാകുന്നു …ആരും സംസാരിക്കാത്തത് ഭയം കൊണ്ട് : യശ്വന്ത് സിന്‍ഹ

ന്യൂദല്‍ഹി:ബിജെപിയിൽ പോര് ശക്തമാകുന്നു . തന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും ഇക്കാര്യം ബി.ജെ.പിയില്‍ ആരും സംസാരിക്കാത്തത് ഭയം കൊണ്ടാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ബി.ജെ.പിക്ക് വേണ്ടി ചോരയും നീരും വറ്റിച്ചവനാണ് ഞാന്‍. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വരെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിന്‍ഹ പറഞ്ഞു.

ബി.ജെ.പി അച്ചടക്ക നടപടി സ്വീകരിക്കാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടി നടപടിയെടുത്താല്‍ അതായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമെന്നും സിന്‍ഹ പറഞ്ഞു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ പ്രായപ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യശ്വന്ത് സിന്‍ഹ.രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തിനു കാരണം മന്ത്രിസഭയുടെ പിടിപ്പ് കേടാണെന്നും രാജ്യം കടുത്ത സാമ്പത്തികാവസ്ഥ നേരിടുമ്പോള്‍ തനിക്ക് നിശബ്ദനാകാന്‍ കഴിയില്ലെന്നും സിന്‍ഹ പറഞ്ഞിരുന്നു.മറ്റ് പാര്‍ട്ടികളുമായി കൂട്ടുകൂടുമോയെന്ന ചോദ്യത്തിന് എല്ലാ കറികളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഉരുളക്കിഴങ്ങിനെ പോലെയാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top