ബിജെപിയിൽ കലാപം..സമ്പദ്​വ്യവസ്ഥ താറുമാറായി; ജി.എസ്​.ടി തെറ്റായി നടപ്പാക്കി. അരുൺജെയ്റ്റ്ലിയും മോദിയും ഇന്ത്യയെ തകർത്തുവെന്ന് യശ്വന്ത് സിൻഹ, ഇത് പറയുന്നത് രാജ്യസ്നേഹം കൊണ്ടെന്നും മുതിർന്ന നേതാവ്

ന്യൂഡൽഹി:സമ്പദ്വ്യവസ്ഥ താറുമാറായി ബിജെപിയിൽ കലാപം.. ധനമ ന്ത്രി അരുൺ ജെയ്റ്റ്ലിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് ബിജെപി നേതാവും ഇന്ത്യയുടെ മുൻ ധനകാര്യമന്ത്രിയുമായ യശ്വന്ത് സിൻഹ രംഗത്ത് നിലവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ താറുമാറാവാൻ കാരണം അരുൺ ജെയ്റ്റ്ലി ആണെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ചരക്കുസേവന നികുതിയെയും നോട്ട് നിരോധനത്തെയും ചോദ്യം ചെയ്ത് മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ. ഇന്ത്യൻ സമ്പദ്വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്. ധനകാര്യമന്ത്രി അരുൺജെയ്റ്റ്ലി താറുമാറാക്കിയ സമ്പദ്വ്യവസ്ഥയെ കുറിച്ച് താൻ ഇപ്പോഴെങ്കിലും സംസാരിച്ചില്ലെങ്കിൽ അത് രാജ്യത്തോടുള്ള കടമ നിർവേറ്റുന്നതിൽ തെൻറ പരാജയമായിരിക്കും. സാമ്പത്തിക മാന്ദ്യത്തെകുറിച്ച് താൻ പറയുന്നത് ബി.ജെ.പിയിലെ ഭൂരിപക്ഷ വ്യക്തികളുടെ അഭിപ്രായമാണ്. എന്നാൽ പലരും പാർട്ടിയെ പേടിച്ച് തുറന്നു പറയുന്നില്ലെന്നും സിൻഹ പറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ‘എനിക്കിപ്പോൾ സംസാരിക്കണം’ എന്നപേരിൽ എഴുതിയ ലേഖനത്തിലാണ് നരേന്ദ്രമോദി സർക്കാറിനെയും അരുൺ ജെയ്റ്റ്ലിയുടെ സാമ്പത്തികനയത്തെയും എതിർത്ത് സിൻഹ രംഗത്തെത്തിയത്.സ്വകാര്യ നിക്ഷേപവും വ്യാവസായിക ഉത്പാദനവും കുത്തനെ കുറഞ്ഞു. കാർഷികരംഗത്തും തകർച്ചയാണുള്ളത്. വൻ തൊഴിൽദായകർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ കഴിയുന്നില്ല. സർവീസ് സെക്ടറും മന്ദഗതിയിലാണ് നീങ്ങുന്നത്. സമ്പദ്വ്യവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും മുൻ ധനകാര്യമന്ത്രി കൂടിയായ സിൻഹ ചുണ്ടിക്കാണിക്കുന്നു.നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത ദുരന്തമായിരുന്നു. ജി.എസ്. ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കി. ഇതിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും സിൻഹ പറഞ്ഞു.വളര്‍ച്ച കണക്കുകൂട്ടുന്ന രീതിശാസ്ത്രം ബി.ജെ.പി മാറ്റണം. ജി.ഡി.പി യഥാര്‍ത്ഥത്തില്‍ പുറത്തു വന്നതിനേക്കാള്‍ താഴ്ചയിലാണ്. സർക്കാർ വളർച്ചാ നിരക്ക് 5.7 ശതമാനമാണെന്ന് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ അത് 3.7 ശതമാനമോ അതിൽ കുറവോ ആണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് റെയ്ഡ് രാജ്‘ ആണ് നടക്കുന്നത്. ബി.ജെ.പി പ്രതിപക്ഷമായിരുന്നപ്പോൾ റെയ്ഡ് രാജിനെതിരെ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. നോട്ട് നിരോധനത്തിന് മുമ്പ് ആദായനികുതി വകുപ്പ് ദശലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന നിരവധി കേസുകൾ ഉത്തരവാദിത്വത്തോടെ അന്വേഷിച്ചുവന്നിരുന്നു. എന്നാൽ ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിനും സി.ബി.െഎക്കും ധാരാളം കേസുകളായി. റെയ്ഡുകളിലൂടെ ജനങ്ങളുടെ മനസ്സിനെ ഭീതിപ്പെടുത്തുന്ന ഒരു കളിയാണ് ഫൻഫോഴ്സ്മെൻറും സി.ബി.െഎയും നടത്തുന്നത്.ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അരുൺ ജെയ്റ്റ്ലി പരാജയപ്പെട്ടെന്നും സിൻഹ കുറ്റപ്പെടുത്തുന്നു.

Top