ടോക്കിയോ: നഗ്ന റെസ്‌റ്റോറന്റ് ജനശ്രദ്ധയെറുന്നതിനോടൊപ്പം എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. മെല്‍ബണിനും ലണ്ടനും പിന്നാലെ ജപ്പാനിലും നഗ്ന റെസ്റ്റോറന്റ് ആരംഭിക്കുകയാണ്. എന്നാല്‍, ചില പ്രത്യേക മാറ്റങ്ങള്‍ ഇവിടുണ്ട്. ഭാരം കൂടിയവര്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ സാധിക്കുന്നതല്ല.
റെസ്റ്റോറന്റ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന നിശ്ചിത ഭാരമുള്ളവര്‍ക്കു മാത്രമാണ് റെസ്റ്റോറന്റിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. 18 നും 60 നും ഇടയിലാണ് റെസ്റ്റോറന്റിനുള്ളില്‍ കടക്കാനുള്ള പ്രായം. റെസ്റ്റോറന്റിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാന്‍ വസ്ത്രങ്ങള്‍ ഒന്നും തന്നെ പാടില്ല. റെസ്റ്റോറന്റ് ജീവനക്കാര്‍ നല്‍കുന്ന പേപ്പര്‍ നിര്‍മ്മിത അടിവസ്ത്രം മാത്രമാണ് പിന്നെ ധരിക്കാന്‍ പാടുള്ളൂ.
റെസ്റ്റോറന്റിനുള്ളിലേക്ക് പ്രവേശിക്കും മുമ്പ് ജീവനക്കാര്‍ ആള്‍ക്കാരുടെ ഭാരം അളന്ന് പരിശോധിക്കും. നിശ്ചിത ഭാരത്തിനു മുകളിലാണെങ്കില്‍ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് വിലക്കും. വെയ്റ്റിംഗ് ലിസ്റ്റില്‍ ആദ്യം പേര് ഉള്‍പ്പെടുത്തും. പിന്നീട് തൂക്കത്തിന്റെ ക്രമത്തില്‍ റെസ്റ്റോറന്റിനുള്ളിലേക്ക് പ്രവേശനം അനുവദിക്കും. അമിത ഭാരമുള്ളവരെ വിലക്കും. റെസ്റ്റോറന്റിനുള്ളില്‍ കയറിക്കാഴിഞ്ഞാല്‍ മൊബൈല്‍ഫോണുകള്‍ ഉള്‍പ്പടെയുള്ളവ സ്വിച്ച് ഓഫ് ചെയ്തിടണം. ക്യാമറയും ഉപയോഗിക്കാന്‍ പാടില്ല. റെസ്റ്റോറന്റിന്റെ വെബ്സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള സൗകര്യം ഉണ്ട്. നേരത്തെ പണമടച്ച് ബുക്ക് ചെയ്തിടാം. 80,000 യെന്‍ ആണ് ഫീസ്. ഭക്ഷണത്തിനുള്ളത് വേറെ അടയ്ക്കണം. ജൂലൈ 29 നാണ് റെസ്റ്റോറന്റ് തുറക്കുന്നത്.