അന്‍പതിലധികം സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്ത വിരുതന്‍ പിടിയില്‍; നൂറ് തികയ്ക്കണമെന്ന വാശി നടപ്പിലാകുന്നതിന് മുമ്പ് അഴിക്കുള്ളില്‍

കോട്ടയം: 100 സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കണമെന്ന തീരുമാനത്തില്‍ യുവതികളെ നിരന്തരം ചൂഷണം ചെയ്തുവന്ന യുവാവ് പിടിയിലായി. കോട്ടയം അരീപ്പറമ്പ് തോട്ടപ്പള്ളില്‍ പ്രദീഷ് കുമാറിനെയാണ്(25) പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അന്‍പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്‌തെന്ന് പോലീസ്.

പീഡനത്തിനിരയായ ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. താത്പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഫോണ്‍നമ്പര്‍ വാങ്ങി കുടുംബപ്രശ്നങ്ങള്‍ മനസ്സിലാക്കും. പിന്നീട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീകളുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഭാര്യയ്ക്ക് അയച്ചുനല്‍കി ഭര്‍ത്താവുമായി തെറ്റിക്കുകയാണ് യുവാവ് ചെയ്തിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് മനസ്സിലാക്കുന്ന സ്ത്രീകള്‍ ഭര്‍ത്താവുമായി അകലുകയും ഇയാളുമായി ബന്ധം ദൃഢമാക്കുകയും ചെയ്യും. ഇത് മുതലെടുത്ത് വീഡിയോ ചാറ്റിങ്ങിലൂടെ സ്ത്രീകളുടെ ഫോട്ടോകള്‍ കൈക്കലാക്കും. തുടര്‍ന്ന് ഇത് നഗ്നഫോട്ടോകളാക്കി ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യും. സൗഹൃദം കെണിയായിരുന്നുവെന്ന് മനസ്സിലാക്കുമ്പോഴേക്കും ഇരകളായ സ്ത്രീകളുടെ ജീവിതനിയന്ത്രണം ഇയാള്‍ ഏറ്റെടുത്തിരിക്കും.

പിന്നീട് ഇയാള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും നിമിഷങ്ങള്‍ക്കകം പറയുന്ന സ്ഥലത്തെത്തണം. ഭര്‍ത്താവുമായി അധികം സഹകരണം പാടില്ല. വിളിക്കുന്ന സമയത്ത് ഫോണ്‍ എടുത്തിരിക്കണം. രാത്രി എത്ര വൈകിയാലും ചാറ്റും വീഡിയോകോളും ചെയ്യണം. ഇങ്ങനെ പോകുന്നു നിബന്ധനകള്‍.

വഴങ്ങിയില്ലെങ്കില്‍ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. അവര്‍തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാന്‍ പ്രത്യേക കോഡ് ടൈപ്പ് ചെയ്യണം. വാട്‌സാപ്പിലെ ചാറ്റുകള്‍ ഓരോ ദിവസവും ക്ലിയര്‍ ചെയ്ത് സ്‌ക്രീന്‍ ഷോട്ടുകള്‍ അയക്കണം.

ഒരു സ്ത്രീയോട് അറുപത്തിയെട്ടാമത്തെ ഇരയാണെന്നും 2021-നു മുമ്പ് നൂറു തികയ്ക്കണമെന്നും പ്രതി പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുമൊത്തുള്ള മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ അയച്ചും സ്ത്രീകളെ ഭീഷണിപ്പെടുത്തും. ഇതോടെ കുടുംബിനികള്‍ ഇയാള്‍ക്ക് പൂര്‍ണമായും അടിമപ്പെടും. ഇയാളുടെ ലാപ് ടോപ്പില്‍ 58 സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് ഓരോ ഫോള്‍ഡറുകളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

Top