ഭര്‍ത്താവ് മരിച്ചപ്പോള്‍ വീട്ടമ്മയ്‌ക്കൊപ്പം ഒപ്പം കുടിയ യുവാവ് മകളേയും പീഡിപ്പിച്ചു

കോട്ടയം: അമ്മയുടെ കാമുകന്‍ മകളെയും പീഡിപ്പിച്ചു. കോട്ടയത്താണ് നാടിനെ നടുക്കിയ ക്രുരത നടന്നത്. ഭര്‍ത്താവ് മരിച്ചപ്പോള്‍ യുവതിക്കൊപ്പം കാമുകനായി കൂടിയ ഇരുപത്തൊന്നുകാരന്‍ യുവതിയുടെ മകളേയും പീഡിപ്പിച്ചു. കോട്ടയത്താണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇറഞ്ഞാല്‍ പാറമ്പുഴ കുന്നമ്പള്ളില്‍ ഹരീഷ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

പതിനേഴ് വയസുള്ളപ്പോഴാണ് ഹരീഷ് വീട്ടമ്മയ്‌ക്കൊപ്പം താമസം തുടങ്ങിയത് .അപവാദങ്ങള്‍ പ്രചരിച്ചതോടെ വീട്ടമ്മ അവിടെനിന്നും മകളെയും കൊണ്ട് സ്ഥലം വിടുകയായിരുന്നു. അങ്ങനെയാണ് പാറമ്പുഴയില്‍ താമസത്തിനെത്തിയത്. ഹരീഷിനെയും കൂടെ കൊണ്ടുപോന്നു. ഹരീഷ് മകനാണെന്നാണ് വീട്ടമ്മ നാട്ടുകാരോട് പറഞ്ഞിരുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ഹരീഷ് പെണ്‍കുട്ടിയുമായി അടുക്കുകയായിരുന്നു. അവര്‍ പ്രേമത്തിലായി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നതായി അറിയുന്നു.

ഇതിനിടയില്‍ ഇവരുടെ അതിരുവിട്ട പ്രണയം കൂട്ടുകാരികള്‍ അറിഞ്ഞു. ഇതോടെ സ്‌കൂളില്‍ പാട്ടായി. മറ്റൊരു സ്‌കൂളിലേക്ക് മാറണമെന്ന് വാശിപിടിച്ചതോടെ ഹരീഷ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ശകാരിച്ചു. പിന്നെ മര്‍ദ്ദനമായി. ഇതോടെ വീട്ടില്‍ കലാപമായി.

മകളുടെ കാര്യത്തില്‍ ഇടപെടേണ്ടായെന്ന് വീട്ടമ്മ പറഞ്ഞിട്ടും ഹരീഷ് അനുസരിച്ചില്ല. മകളെ തല്ലുന്നത് തുടര്‍കഥയായതോടെ വീട്ടമ്മ പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരുന്ന വിവരം പുറത്തായത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അമ്മയ്ക്ക് ഒപ്പം കൂടി മകളെ പ്രണയിച്ച് പീഡിപ്പിച്ച് ഒടുവില്‍ അകത്തായി. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന 21കാരന്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചതിനാനു പിടിയിലായത്. മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

Top