ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു  

 

 

ചേര്‍ത്തല: ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഇതരസംസ്ഥാന തൊഴിലാളി സ്വയം കഴുത്തറുത്ത് മരിച്ചു. ബംഗാള്‍ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്.  ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ഭാര്യമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് ഒപ്പം താമസിക്കുന്നവര്‍ പൊലീസിന് മൊഴി നല്‍കിയത്.  നിലവിളി കേട്ട് ഇവരെത്തുമ്പോള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു ഹേമന്തോ. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നുവെന്നും ഒപ്പമുള്ളവര്‍ മൊഴി നല്‍കി. പൂച്ചാക്കല്‍ പാണാവള്ളിയിലുള്ള സലിം എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു ഹേമന്തോ.  രണ്ടു മാസം മുന്‍പാണ് ഇയാള്‍ പൂച്ചാക്കലില്‍ ജോലിക്കെത്തുന്നത്. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചേര്‍ത്തല ഡി വൈ എസ് പി എ.ജെ.ലാല്‍, കുത്തിയതോട് സി ഐ സജീവ് എന്നിവര്‍ സ്ഥലത്തെത്തി.

Top