ലോറിക്കടിയില്‍ ഉറങ്ങാന്‍ കിടന്നു; പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുത്തു; യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മശാലയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു.ലോറിക്കടിയില്‍ ഉറങ്ങുകയായിരുന്ന തൃശൂര്‍ ചേര്‍പ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. പാര്‍ക്ക് ചെയ്ത ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍. ഇതിനിടെയാണ് ലോറി അബദ്ധത്തില്‍ മുന്നോട്ട് എടുക്കുന്നത്. ലോറിക്കടിയില്‍ പെട്ട ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read also: മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ ഉറപ്പായും ജയിക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മത്സരം കടുക്കുമെന്നും സഞ്ജയ് റാവത്ത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top