ആഗ്ര: സൈന്യത്തില്‍ ചേരാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശിയായ 24കാരനാണ് ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തുകൊണ്ട് ആത്മഹത്യ ചെയ്തത്. ന്യൂ ആഗ്രയിലെ ശാന്തി നഗറിലുള്ള മുന്ന കുമാര്‍ ആണ് മരിച്ചത്.1:09 മിനുട്ട് ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോ 2750 പേരാണ് ലൈവ് വീഡിയോ തല്‍സമയം കണ്ടത്. എന്നാല്‍ ഒരാള്‍ പോലും പൊലീസിനെയോ ഇയാളുടെ കുടുംബത്തേയോ വിവരമറിയിച്ചില്ല.
ബുധനാഴ്ച്ച അതിരാവിലെയാണ് മുന്ന കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. ബിഎസ്‌സി ബിരുദധാരിയാണ് മുന്ന. ആറ് പേജുള്ള ആത്മഹത്യാ കുറിപ്പും ഇയാളുടേതായി കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ തന്റെ മരണത്തില്‍ താന്‍ തന്നെയാണ് ഉത്തരവാദിയെന്നും അഞ്ച് തവണ ശ്രമിച്ചിട്ടും സൈന്യത്തില്‍ ചേരാന്‍ സാധിക്കാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും പറയുന്നു.
മുന്ന ഭഗത് സിങിന്റെ കടുത്ത ആരാധകനായിരുന്നെന്നും സൈന്യത്തില്‍ ചേരാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നെന്നും മുന്നയുടെ സഹോദരന്‍ വികാസ് കുമാര്‍ പറഞ്ഞു.മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ താനും മുന്നയും ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നെന്നും അപ്പോള്‍ മുന്ന സാധാരണ നിലയിലായിരുന്നെന്നും വികാസ് പറഞ്ഞു.