സാക്കിര്‍ നായിക്ക് ആരാണ്? എന്താണ് അയാളുടെ ജോലി എന്ന സാമാന്യ ധാരണയോ, അതറിയാന്‍ വിക്കിപീഡിയ എങ്കിലും തുറന്ന് നോക്കാന്‍ ചന്ദ്രിക മുഖപ്രസംഗം

Dr_Zakir_Naik

സാക്കിര്‍ നായിക്ക് ശരിക്കും ആരാണെന്ന് അറിയാതെ തീവ്രവാദിയെന്ന് മുദ്രകുത്തുന്നവര്‍ക്കെതിരെ പ്രതികരിച്ച് ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുന്നുവെന്ന് മുസ്ലീം പറയുകയുണ്ടായി. ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക് ഒളിപ്പോരാളിയല്ലെന്നാണ് ലീഗിന്റെ അഭിപ്രായം.

സാക്കിര്‍ നായിക്ക് ആരാണ്? എന്താണ് അയാളുടെ ജോലി എന്ന സാമാന്യ ധാരണയോ, അതറിയാന്‍ വിക്കിപീഡിയ എങ്കിലും തുറന്ന് നോക്കാനുളള മനസ് കാണിക്കാതെ ആയിരുന്നു മാധ്യമ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കമെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വതന്ത്ര ഇന്ത്യയില്‍ മത സംവാദ വേദികളില്‍ മുന്‍നിരയിലുള്ള പേരാണ് മുംബൈയില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായികിന്റേത്. ലോകത്തുടനീളം മത താരതമ്യ സംവാദങ്ങളില്‍ രണ്ടു പതിറ്റാണ്ടായി സജീവമായി നിലനില്‍ക്കുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്നും ലീഗ് മുഖപ്രസംഗം വ്യക്തമാക്കുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയില്‍ ജൂലൈ ഒന്നിനുണ്ടായ, 22 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ അക്രമികളിലൊരാളെ പ്രചോദിപ്പിച്ചത് നായികിന്റെ പ്രഭാഷണമാണ് എന്ന ആരോപണം നായികിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയുണ്ടായി. സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന പീസ് ടി.വി ബംഗ്ലാദേശില്‍ നിരോധിക്കുകയും ഇന്ത്യയില്‍ അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

നായികിന്റെ പ്രഭാഷണങ്ങള്‍ രാജ്യത്ത് നിരോധിക്കണമെന്നും മുറവിളിയുയര്‍ന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ താമസിപ്പിച്ചതു പോലെയുള്ള ഇടുങ്ങിയ ജയില്‍സെല്ലില്‍ സാകിര്‍ നായികിനെയും പാര്‍പ്പിക്കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. ധാക്കയിലെ ആക്രമണത്തിനു പിന്നാലെ, കേരളത്തില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ക്കും സാകിര്‍ നായികുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ മലയാള മാധ്യമങ്ങളെയും ‘ഞെട്ടിച്ചു’. പ്രധാനവാര്‍ത്താ തലക്കെട്ടുകളില്‍ അതിടം പിടിക്കുകയും ചാനല്‍ മൈക്കുകള്‍ ബഹളം വെക്കുകയും ചെയ്തു. സാക്കിര്‍ നായിക് ആരാണ്? എന്താണ് അയാളുടെ ജോലി എന്ന സാമാന്യ ധാരണയോ, അതറിയാന്‍ വിക്കിപീഡിയയെങ്കിലും തുറന്നു നോക്കാനോ ഉള്ള മനസ്സോ കാണിക്കാതെയായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം. ഇതാ ഒരു കൊടും ഭീകരനെ കിട്ടിയെന്ന മട്ടിലായിരുന്നു മാധ്യമങ്ങളുടെ ആഘോഷം മുഖപ്രസംഗം ആരോപിക്കുന്നു.

കോട്ടും സ്യൂട്ടും തൊപ്പിയും ധരിച്ച് ലോകത്തുടനീളം ആയിരക്കണക്കിന് പ്രഭാഷണം നടത്തിയ പണ്ഡിതനാണ് സാകിര്‍ നായിക്. വിവിധ മാധ്യമങ്ങള്‍ വഴി ശരാശരി 100 ദശലക്ഷം പേര്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കുന്നുണ്ടെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.കേരളത്തിലെ ഐ.എസ് ബന്ധവുമായി ഉയര്‍ന്ന വിവാദങ്ങളില്‍ സാമാന്യ സാക്ഷരത പോലും കാണിക്കാതെയാണ് സാക്കിര്‍ നായികിനെ കരിനിഴലില്‍ നിര്‍ത്താനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഇസ്ലാം വിരുദ്ധ പൊതുബോധനിര്‍മിതിയുടെ അഴുക്കുചാലില്‍ വീണു പോകുകയായിരുന്നു മാധ്യമങ്ങളെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

സാക്കിര്‍ നായികിനെ മറ്റൊരു ഉസാമ ബിന്‍ലാദനോ മുല്ല ഉമറോ ആക്കാനുള്ള പ്രചാരണമാണ് പ്രതിരോധിക്കപ്പെടേണ്ടത്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നായിക് മാത്രമല്ല, ആരും ശിക്ഷിക്കപ്പെടണം. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് എന്തെങ്കിലും ഭീകരവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണെന്നും മുഖപ്രസംഗം പറയുന്നു.

Top