സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമം. റാന്‍ഡി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് സംഭവം ഉണ്ടായത്. യാത്രക്കിടെ അടുത്തിരുന്നയാള്‍ റാന്‍ഡിയോട് മോശമായി പെരുമാറുകയായിരുന്നു. ഇക്കാര്യം വിമാനജീവനക്കാരെ അറിയിച്ചപ്പോള്‍ അവര്‍ അത് അവഗണിക്കുകയായിരുന്നുവെന്നും റാന്‍ഡി പറയുന്നു. സഹയാത്രികന്റെ പെരുമാറ്റം അസഹനീയമായപ്പോഴാണ് റാന്‍ഡി ജീവനക്കാരോട് ഇയാളെക്കുറിച്ച് പറഞ്ഞത്.എന്നാല്‍ ഇയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നൊക്കെയാണ് ജീവനക്കാര്‍ പറഞ്ഞതെന്ന് റാന്‍ഡി വ്യക്തമാക്കുന്നു. തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന് റാന്‍ഡി നേരിട്ട് മെയില്‍ അയയ്ക്കുകയായിരുന്നു. ഇതിന് ശേഷം അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവെന്നും സംഭവത്തില്‍ ജീവനക്കാരെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി അവര്‍ അറിയിച്ചുവെന്നും റാന്‍ഡി കുറിച്ചു. ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാന്‍ഡി പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.