ജയസൂര്യയ്ക്ക് തിരിച്ചടി; ചിലവന്നൂര്‍ കായല്‍ കയ്യേറിയുള്ള നടന്റെ നിര്‍മ്മാണം പൊളിച്ചുമാറ്റുന്നു | Daily Indian Herald

ജയസൂര്യയ്ക്ക് തിരിച്ചടി; ചിലവന്നൂര്‍ കായല്‍ കയ്യേറിയുള്ള നടന്റെ നിര്‍മ്മാണം പൊളിച്ചുമാറ്റുന്നു

കൊച്ചി: ചിലവന്നൂര്‍ കായല്‍ കയ്യേറിയുള്ള നടന്‍ ജയസൂര്യയുടെ നിര്‍മ്മാണം പൊളിക്കുന്നു. കയ്യേറ്റം പൊളിക്കുന്നതിനെതിരായ ജയസൂര്യയുടെ ഹര്‍ജി തള്ളിയിരുന്നു. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലുമാണ് നീക്കം ചെയ്യുന്നത്. ഇവിടെ ചുറ്റുമതിൽ നിർമ്മിച്ചത് പൊളിച്ചുനീക്കണമെന്ന കൊച്ചി നഗരസഭയുടെ ഉത്തരവിനെതിരെയാണ് ജയസൂര്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണലിൽ ഹർജി നൽകിയത്.

Latest
Widgets Magazine