യുവാവിന് നടി കൊടുത്തത് ചൂടന്‍ മറുപടി ; നടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത്  

 

 

ബംഗലൂരു :തന്റെ ഡബ്‌സ്മാഷ് വീഡിയോവിനെ പരിഹസിച്ച യുവാവിന് നടി കൊടുത്തത് ചുട്ട മറുപടി. കന്നഡ സിനിമ മേഖലയിലെ മുന്‍നിര നടിമാരിലൊരാളായ ഹര്‍ഷിക പൂനജാണ് തന്റെ സൂപ്പര്‍ മറുപടിയിലൂടെ സമൂഹ മാധ്യമത്തില്‍ ഇപ്പോള്‍ കൈയ്യടി വാങ്ങി കൂട്ടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടി തന്റെ ഒരു ഡബ്‌സ്മാഷ് വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വീഡിയോവിന് വളരെ പരുക്കന്‍ പ്രതികരണങ്ങളായിരുന്നു നായികയ്ക്ക് കൂടുതലായും ലഭിച്ചത്. ഒട്ടനവധി പേര്‍ താരത്തെ കളിയാക്കി കൊണ്ട് രംഗത്തെത്തി. നടി ഇപ്പോള്‍ സിനിമകളൊന്നുമില്ലാതെ വെറുതെ വീട്ടിലിരിക്കുകയാണെന്നും അതു കൊണ്ടാണ് മറ്റുള്ളവര്‍ അഭിനയിച്ച വീഡിയോകള്‍ ഡബ്‌സ്മാഷ് ചെയ്യേണ്ട ഗതികേട് വന്നതെന്നുമായിരുന്നു പലരുടെയും പ്രതികരണം. കൂട്ടത്തില്‍ ഇനി ഈ നടിയുടെ സിനിമകള്‍ കണ്ട് സമയം കളയാന്‍ ആരും തയ്യാറാകരുതെന്നും ഞങ്ങള്‍ക്കൊക്കെ വേറെ പണിയുണ്ടെന്ന് വരെ ഒരു യുവാവ് കമന്റിട്ടു. ഇതിന് പിന്നാലെയാണ് നടി നല്ല ചുട്ട മറുപടി യുവാവിന് നല്‍കിയത്. ഈ ജന്‍മത്തില്‍ താന്‍ ഇത്തരത്തില്‍ മോശം കമന്റുകള്‍ കണ്ടിട്ടില്ലെന്നും ഞാന്‍ നിങ്ങളെ കുറിച്ച് ആലോചിച്ച് ലജ്ജിക്കുന്നതായും ഹര്‍ഷിക പറഞ്ഞു. കൂടാതെ താന്‍ ഇപ്പോള്‍ പണിയില്ലാതെ ഇരിക്കുകയല്ലെന്നും ഷൂട്ടിംഗിന്റെ ഇടവേളകളിലാണ് ഇത്തരം വീഡിയോ തയ്യാറാക്കുന്നതെന്നും മൂന്ന് ബിഗ് ബഡ്ജറ്റ് പടങ്ങള്‍ താന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒരു പണിയുമില്ലാത്ത താങ്കള്‍ അറിയണമെന്നും നടി മറുപടിയില്‍ കൂട്ടിചേര്‍ത്തു. കമന്റിന് പിന്നാലെ സൈബര്‍ ആക്രമണം നേരിട്ട നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേരും സമൂഹ മാധ്യമത്തില്‍ രംഗത്തെത്തി. 2008 ല്‍ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച ഹര്‍ഷിക കന്നഡ, തമിഴ്, തെലുങ്ക് മുതലായ ഭാഷകളിലായി 35 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹര്‍ഷികയുടെ പുതിയ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വരികയാണ്.

ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍, സംഭവത്തിന് പിന്നില്‍ ദിലീപാണോ അല്ലയോ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് ലാല്‍ സ്റ്റേഷനില്‍ നടിക്ക് നേരെ ക്രൂരമായ ലൈംഗീക ആക്രമണം; വസ്ത്രങ്ങള്‍ വലിച്ചുകീറി, വീഡിയോ ഷൂട്ട് ചെയ്തു മുന്താണി മാറ്റുന്ന സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പാര്‍ത്ഥിപനോട് പറഞ്ഞു; ഇതിന്റെ പേരില്‍ അവനോട് മണിക്കൂറുകളോളം വഴക്കിട്ടു; സാരി ഊരികളയുന്നപോലെ വള്‍ഗറായ സീന്‍ വേറെയില്ല… വിക്രമിന്റെ നായികയായിരുന്ന ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അമ്മായിയമ്മയുടെ വേഷം ചെയ്യുന്നു; അവനും പോലും സഹിക്കുന്നില്ല… സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും തയ്യാറാണ്; ഭര്‍ത്താവിന് അതൊരു പ്രശ്നമല്ല; ഞങ്ങള്‍ തമ്മിലുള്ള ധാരണ അങ്ങനെയാണ്…
Latest
Widgets Magazine