ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

പ്രാധാന്യമുള്ള വിഷയങ്ങള്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യാനുണ്ട്: നിര്‍വാഹക സമിതി യോഗം വിളിച്ച് ‘അമ്മ’

കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനം. ജൂലൈ 19 ന് നിര്‍വാഹക സമിതിയുടെ യോഗം ചേരാനാണ് ധാരണയായത്. നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം.

പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍്ട്ടുകള്‍ വരുന്നത്. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ക്ക് ക്ഷണക്കത്ത് നല്‍കുമെന്നാണ് സൂചന.

അതേസമയം, വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളെ ഈ യോഗത്തിന് ക്ഷണിക്കുമോ എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ലണ്ടനിലുള്ള, അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ തിരികെ എത്തിയാല്‍ ഉടനെ തന്നെ അജണ്ട തീരുമാനിക്കും.

നേരത്തെ ആക്രമിക്കപ്പെട്ട നടിയും അമ്മയിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ക്ക് അടിന്തര യോഗത്തിന് ആവശ്യപ്പെട്ടു കൊണ്ട് അമ്മയ്ക്ക് കത്തു നല്‍കിയത്.

Latest
Widgets Magazine