ഞങ്ങള്‍ ഇപ്പോള്‍ സ്വര്‍ഗത്തില്‍; വിരാട് കൊഹ്‌ലി അനുഷ്‌ക ദമ്പതികളുടെ ഹണിമൂണ്‍ ചിത്രം പുറത്ത്  

 

 

റോം: ഹണിമൂണ്‍ ചിത്രം പങ്കുവെച്ച് വിരാട് കൊഹ്‌ലി അനുഷ്‌ക ദമ്പതികള്‍. റോമില്‍ മധുവിധു ആഘോഷിക്കുന്നതിന്റെ ചിത്രമാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. മഞ്ഞുമലയില്‍ ജാക്കറ്റും തൊപ്പിയും അണിഞ്ഞ് നില്‍ക്കുന്ന സെല്‍ഫിയാണ് പോസ്റ്റ് ചെയ്തത്. ഞങ്ങള്‍ ഇപ്പോള്‍ സ്വര്‍ഗത്തിലാണ് എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ആദ്യ 20 മിനിട്ടില്‍ തന്നെ രണ്ട് ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. എവിടുന്നുള്ള ചിത്രമാണിതെന്ന് വ്യക്തമല്ല. ഡിസംബര്‍ 21 ന് ന്യൂഡല്‍ഹിയില്‍ വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. 26 ന് മുംബൈയിലും പാര്‍ട്ടി നടത്തും.ഡിസംബര്‍ 11 ന് ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മിലാനിലെ ആഡംബര ഹോട്ടലിലായിരുന്നു ചടങ്ങ്. ഇതിന് ശേഷം ഇരുവരുടെയും വീട്ടുകാര്‍ മടങ്ങിയെങ്കിലും ഇവര്‍ മധുവിധു ആഘോഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു.ന്യൂഡല്‍ഹിയിലെ വിവാഹ സത്കാരത്തിന് തൊട്ടുമുന്‍പാകും ഇരുവരും തിരിച്ചെത്തുക.

Top