പ്രശസ്ത പോണ്‍താരം മരിച്ച നിലയില്‍; കടുത്ത മാനസിലാക പിരിമുറുക്കത്തിലായിരുന്നെന്ന് റിപ്പോര്‍ട്ട്

പ്രശസ്ത പോണ്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 23 കാരിയായ കനേഡിയന്‍ താരം ആഗസ്റ്റ് അമേസിനെ ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി താരത്തിന്റെ ട്വീറ്റുകളെ ചിലര്‍ വലിയെ തോതില്‍ വിമര്‍ശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് താരം കടുത്ത മാനസിക പിരിമുറുക്കത്തിലുമായിരുന്നു. എന്നാല്‍ എനിക്ക് അറിയാവുന്ന ഏറ്റവും നല്ല വ്യക്തിയാണ് അവളെന്നും തന്റെ ലോകത്തെ അര്‍ഥ പൂര്‍ണ്ണമാക്കിയ അവള്‍ ഇന്നു തന്നോടൊപ്പം ഇല്ല എന്നും മരണ വിവരം സ്ഥിരീകരിച്ചു കൊണ്ടു ഭര്‍ത്താവ് കെവിന്‍ മൂര്‍ പറഞ്ഞു.

The death of August Ames aged 23 has sent shock through the adult film industry

ഈ ബുദ്ധിമുട്ടുള്ള സമയത്തില്‍ ഇത് ഒരു സ്വകാര്യ കുടുംബവിഷയമായി വിട്ടു തരണം എന്നും ഭര്‍ത്താവ് അഭ്യര്‍ത്ഥിച്ചു. നാലു വര്‍ഷം മുമ്പ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ അമെസ് 270ഓളം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

August with husband Kevin Moore, who has asked for privacy

രണ്ടു തവണ അഡല്‍റ്റ് വീഡിയോ ന്യൂസ് അവാര്‍ഡ് നേടി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നാല്‍ മരണത്തിനു പിന്നില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടെന്നു കരുതുന്നില്ല എന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ പറയുന്നു. അതേസമയം അമെസ് അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വ്യാപകമായ പരിഹാസത്തിനും ട്രോളുകള്‍ക്കും ഇടയാക്കിരുന്നു. ഇതുമൂലം ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

താരം വലിയ സ്വത്വ പ്രതിസന്ധി അനുഭവിച്ചിരുന്നതായും വാര്‍ത്തകളുണ്ട്. ലൈംഗീക ന്യൂനപക്ഷങ്ങളോടൊപ്പം നില്‍ക്കുന്നതിന് പഴി കേട്ടിരുന്നതായും പറയുന്നു

Latest
Widgets Magazine