ബാര്‍ കോഴ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നുണ്ടാക്കിയതെന്ന് മന്ത്രി എംഎം മണി

കൊച്ചി :ബാര്‍ കോഴ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നുണ്ടാക്കിയതെന്ന് മന്ത്രി എംഎം മണി ആരോപിച്ചു . ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും മന്ത്രി എം എം മണി. കേരള കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും ഒരു പോലെ കാണാന്‍ സാധിക്കില്ല. ബാര്‍ കോഴ ഉണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണെന്നും അതില്‍ ഒരു ജൂനിയര്‍ പങ്കാളി മാത്രമാണ് മാണിയെന്നും എം എം മണി പാലായില്‍ പറഞ്ഞു.

കാനം രാജേന്ദ്രന്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴാണ് മന്ത്രി എം എം മണി ഇതിനെതിരെ രംഗത്ത് എത്തിയത്. കേരള കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും ഒരിക്കലും ഒരുപോലെ കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മണി, ചെങ്ങന്നൂരില്‍ വോട്ട് വേണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.ബാര്‍ കോഴ കേസ് മീനച്ചിലാറ്റില്‍ കൂടി ഒരു പാട് വെള്ളം ഒഴുകുന്നത് പോലെയാണ്. ബാര്‍ കോഴ ഉണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണെന്നും അതില്‍ ഒരു ജൂനിയര്‍ പങ്കാളി മാത്രമാണ് മാണിയെന്നും എം എം മണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top