ഭാര്യയ്ക്കും മകനും വേണ്ടി രൂപതയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണം ; ബിഷപ്പിനെ വത്തിക്കാന്‍ പുറത്താക്കി

രൂപതയുടെ ഫണ്ട് ദുരുപയോഗം ചെയ്ത് ഭാര്യയ്ക്കും മകനും ചിലവിന് നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കടപ്പ ബിഷപ്പ് ഗല്ലേല പ്രസാദിനെ വത്തിക്കാന്‍ പുറത്താക്കി .ഡിസംബര്‍ 10-ന് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് കടപ്പയുടെ മെത്രാന്‍, ബിഷപ്പ് പ്രസാദ് ഗലേലായം പാപ്പാ ഫാന്‍സിസ് പുറത്താക്കിയ വിവരം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

ആന്ധ്രയിലെ കുര്‍ണൂള്‍ സ്വദേശിയായ ബിഷപ്പ് പ്രസാദ് 1989-ല്‍ തന്റെ രൂപതയില്‍ വൈദികനായി പൗരോഹിത്യം സ്വീകരിച്ചു. 2008-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-മന്‍ അദ്ദേഹത്തെ കടപ്പ രൂപതയുടെ മെത്രാനായി നിയോഗിച്ചു. രണ്ടു വര്‍ഷത്തില്‍ അധികമായി സഭയിലും സമൂഹത്തിലും ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം രാജി സമര്‍പ്പിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്നാണ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ആരോപിക്കുന്നത്. മറ്റു പല ബിഷപ്പുമാര്‍ക്കും ഇതൊക്കെ ആകാമെങ്കില്‍ തനിക്കുമാത്രം എന്താണ് വിവേചനം എന്നാണ് ബിഷപ്പ് തിരിച്ചു ചോദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബജീവിതം നയിക്കുന്ന ബിഷപ്പ് ക്രൈസ്തവജീവിതത്തിന്റെ പവിത്രത നശിപ്പിച്ചുവെന്നാണ് ആരോപണം. പ്രാര്‍ത്ഥനയ്‌ക്കെത്തിയ സ്ത്രീകളെ ഇദ്ദേഹം ലൈംഗികമായി ഉപദ്രവിച്ചതായും ആരോപണമുണ്ട്. റോമന്‍ കത്തോലിക്കാസഭയിലെ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും കുടുംബജീവിതം നിഷിദ്ധമാണ്. അതേസമയം, തനിക്കെതിരായ നീക്കത്തിനു പിന്നില്‍ ചില ബിഷപ്പുമാര്‍ ഉണ്ടെന്നും താന്‍ മാത്രം കുറ്റക്കാരാനാണെന്ന നിലയിലുമാണ് പ്രചാരണം നടക്കുന്നതെന്ന് ബിഷപ്പ് പ്രസാദ് നേരത്തെ ആന്ധ്രാപ്രദേശ്, തെലങ്കാന (ടി.സി.ബി.സി) ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും അയച്ച കത്തില്‍ പറഞ്ഞിരുന്നു . അവരെല്ലാം വിശുദ്ധരാണ്. തന്റെ ബലഹീനതവച്ച് അവര്‍ എന്നെ ഉന്നമിടുന്നു. കടപ്പ ബിഷപ്പ് പദവിയില്‍ നിന്നും തന്നെ പുറത്താക്കാനാണ് അവരുടെ ശ്രമം.

എല്ലാ ബിഷപ്പുമാരും മോശക്കാരല്ല. എന്നാല്‍ ചില ബിഷപ്പുമാര്‍ ഉണ്ടെന്നും ബിഷപ്പ് പ്രസാദ് പറയുന്നു. കുര്‍നൂര്‍ ബിഷപ്പ് പൂല അന്തോണി, നെല്ലൂര്‍ ബിഷപ്പ് മോസസ് ദൊരബൊയിന പ്രകാശം, എലൂരു ബിഷപ്പ് പൊള്‍മെറ ജയറാവു, വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് മല്ലവറാപു പ്രകാശ് എന്നിവരാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നും ബിഷപ്പ് പ്രസാദ് പറയുന്നു. ഇവരെല്ലം തട്ടിപ്പുകാരും സഭയ്ക്കുള്ളിലെ ബിസിനസുകാരുമാണെന്ന് ഇദ്ദേഹം ആരോപിക്കുന്നു. നിങ്ങളില്‍ പലര്‍ക്കും കുടുംബവും സ്വന്തം വസതികളും ഉള്ളവരാണെന്ന് തനിക്കറിയാം. വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളും വന്‍തുകകളുടെ നിക്ഷേപവും നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ അധാര്‍മ്മിക ജീവിതവും വഴിവിട്ട പോക്കും അറിയാമെങ്കിലും താന്‍ ഒരിക്കലെങ്കിലും നിങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടോ? ഇതുതന്നെയാണ് താനും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സി.ബി.സിക്ക് എഴുതിയ കത്തില്‍ പറയുന്നു.

ബിഷപ്പ് പ്രസാദും രൂപതയിലെ വൈദികരും തമ്മില്‍ ഏറെനാളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2016 ഏപ്രില്‍ 25ന് ബിഷപ്പിനെ വൈദികര്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ മൂന്ന് വൈദികര്‍ അടക്കം ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പണം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും 20 ലക്ഷം രുപ നല്‍കാമെന്ന് ഉറപ്പുകൊടുത്തിട്ടാണ് വിട്ടയച്ചതെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

Top