മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തിരിച്ചടിയാകും; മദ്യനയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് താമരശേരി ബിഷപ്പ്

കോഴിക്കോട്: മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ സഭ. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന് താമരശേരി ബിഷപ്പ്. മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത് സിപിഐയുടെ സമ്മര്‍ദ്ദം മൂലമാണെന്നും താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതി ചെയർമാനുമായ  റെമിജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു. സർക്കാരിന് പ്രകടനപത്രികയോടെങ്കിലും അൽപം ആത്മാർത്ഥത വേണം. മദ്യനയം മറ്റൊരു ഓഖി ദുരന്തമാണ്. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ തിരിച്ചടി ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാവും. പിണറായി സർക്കാർ പാവപ്പെട്ടവരുടെ രക്തമൂറ്റി കുടിക്കുകയാണ്. ഏപ്രിൽ രണ്ടിന് മദ്യവിരുദ്ധ പ്രക്ഷോഭം നടത്തുമെന്നും ഇഞ്ചനാനിയൽ വ്യക്തമാക്കി.

Top