പ്രതിപക്ഷ നേതാവ് ആകാതെ മുഖ്യമന്ത്രി ആയതിനാലാണ് പിണറായിക്ക് കാര്യങ്ങൾ മനസിലാകാത്തതെന്നും മുഖ്യമന്ത്രി പുകമറ സൃഷ്ടിച്ച് രക്ഷപെടുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിച്ചു . സർക്കാരിന് മംഗളപത്രം നൽകുകയല്ല പ്രതിപക്ഷത്തിന്റെ ജോലി.ഓഖി തുക എത്തേണ്ടവര്‍ക്ക് എത്തിയില്ലെന്നിരിക്കെ വിഷയത്തില്‍ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ഓഖി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 133 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ 111 കോടിയെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതില്‍ ഏതാണ് സത്യമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ദുരന്തം ഉണ്ടായപ്പോള്‍ രാഷ്ട്രീയം കണ്ടത് സിപിഎം ആണ്. ദുരിതാശ്വാസത്തിന് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വിജയന് ഇക്കാര്യം മനസിലാകാത്തത്. കേന്ദ്ര സർക്കാർ ഓഖിക്കു 133 കോടി നൽകി എന്ന് കഴിഞ്ഞ ജനുവരി 23 ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.ഇന്നലെ പത്ര സമ്മേളനത്തിൽ,കേന്ദ്രം 111 കോടി നൽകിയെന്ന് മുഖ്യമന്ത്രി പറയുന്നു .ഏതു വിശ്വസിക്കണം ? 22 കോടി എവിടെയാണ് ?അർഹതയുള്ള മത്സ്യത്തൊഴിലാളികളുടെ കൈകളിലേക്ക് ഇപ്പറയുന്ന സഹായം എത്തിയിട്ടില്ല .പല പദ്ധതികളും പരിശോധന തുടരുകയാണ്. ഈ ക്ലാരിറ്റി ഇല്ലായ്മ പ്രളയ ദുരന്തത്തിൽ സംഭവിക്കരുത് എന്ന് മാത്രമാണ് ഞാൻ പറയുന്നത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമായി ഒരു മാസത്തെ ശമ്പളം നൽകിയത് ഞാനാണ് .ഇനിയും ഈ സംഭാവന തുടരുക തന്നെ വേണം.

51 യുവതികള്‍ കയറിയെന്ന സര്‍ക്കാരിന്റെ കണക്ക്; 51പിണറായിയുടെ ഭാഗ്യനമ്പരാണോ? പിണറായിയെ പരിഹസിച്ച് ജ്യോതികുമാര്‍ ചാമക്കാല പിണറായിയെ വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ആര്‍പ്പോ ആര്‍ത്തവം: മാറുതുറന്ന് സ്ത്രീകളെ അപഹസിച്ച സഖാവിന് കൂത്താടാന്‍ വേദിയെന്ന് അധിക്ഷേപിച്ച് വനിതാലീഗ് നേതാവ്, തൊട്ടുപിന്നാലെ പൊങ്കാലയും പ്രസംഗിക്കവേ ശരണം വിളിച്ചവര്‍ക്ക് പിണറായിയുടെ മാസ് മറുപടി: പിന്നാലെ മിണ്ടാട്ടമില്ലാതെ പ്രതിഷേധക്കാരും കര്‍മ്മ സമിതി ഹര്‍ത്താല്‍: പിടിയിലായതില്‍ പതിനായിരത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍, മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി
Latest
Widgets Magazine