വിശന്നപ്പോള്‍ മധുരക്കിഴങ്ങ് പറിച്ചു; ദലിത് കുട്ടികളെ മര്‍ദിച്ച ശേഷം വിവസ്ത്രരാക്കി മൂന്ന് കിലോമീറ്റര്‍ ഓടിച്ചു

ചണ്ഡിഗഡ്: വിശന്നപ്പോൾ വയലിൽ നിന്ന് മധുരക്കിഴങ്ങ് പറിച്ച ദലിത് കുട്ടികള്‍ക്ക് കര്‍ഷകന്റെ മര്‍ദനം. പഞ്ചാബിലെ അമൃത്സറില്‍ സോഹിയാന്‍ കല ഗ്രാമത്തിലാണ് സംഭവം. മര്‍ദിച്ച ശേഷം കുട്ടികളെ വിവസത്രരാക്കി മൂന്ന് കിലോമീറ്റര്‍ ഓടിക്കുകയും ചെയ്തു. പട്ടം പറത്തുകയായിരുന്ന കുട്ടികൾ വിശന്നപ്പോൾ മധുരക്കിഴങ്ങ് പറിച്ച് കഴിക്കുകയായിരുന്നു. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള അഞ്ചു കുട്ടികളെയാണ് കർഷകൻ മർദിച്ചത്. കുട്ടികൾ‌ മധുരക്കിഴങ്ങ് കഴിക്കുന്നതുകണ്ട കർഷകൻ ഇവരെ പിടികൂടി മർദിക്കുകയും വസ്ത്രംവലിച്ചുകീറി മൂന്നു കിലോമീറ്ററോളമുള്ള വയലിലൂടെ ഓടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഇതോടെ പൊലീസ് കർഷകനെതിരെ കേസെടുക്കുകയും ചെയ്തു.

Latest
Widgets Magazine