അധോലാക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലം ചെയ്തു; 11.5 കോടി രൂപയ്ക്ക് വിറ്റുപോയി

മുംബയ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബയിലെ റസ്റ്റോറന്റ് ഉള്‍പ്പടെ മൂന്ന് വസ്തുവകകള്‍ സൈഫി ബുര്‍ഹാനി അപ്‌ലിഫ്‌മെന്റ് ട്രസ്റ്റ് (എസ്.ബി.യു.ടി) ലേലത്തില്‍ വാങ്ങി. 11.5 കോടി രൂപയക്കാണ് ദാവുദിന്റെ സ്വത്തുക്കള്‍ ട്രസ്റ്റ് ലേലത്തില്‍ പിടിച്ചത്. ദാവൂദ് ഇബ്രാഹിമില്‍നിന്നു കണ്ടുകെട്ടിയ വസ്തുവകകളാണ് ലേലം ചെയ്തത്.

വസ്തുവകകള്‍ മുന്‍പു മൂന്നുവട്ടം ലേലത്തിനു വച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ എത്തിയില്ല. ഇക്കുറി അടിസ്ഥാനവില കുറച്ചാണു ലേലം. രണ്ടുവര്‍ഷം മുന്‍പു മലയാളി മാധ്യമപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന്‍ 4.28 കോടി രൂപയ്ക്കു റസ്റ്ററന്റ് ലേലത്തില്‍ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാല്‍ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്.

Latest
Widgets Magazine