ആരാണ് ആ ആരാധിക?; സോഷ്യല്‍ മീഡിയ തേടിയ ആ സുന്ദരി ഇതാണ്

കഴിഞ്ഞ ദിവസത്തെ ഐപിഎല്‍ മത്സരത്തിനിടെ എല്ലാ കണ്ണുകളും ആ ആരാധികയെ ചുറ്റിപ്പറ്റിയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ മത്സരം നടക്കുമ്പോള്‍ ഇടയ്ക്കിടെ ക്യാമറക്കണ്ണുകള്‍ ഈ സുന്ദരിയുടെ മുഖം പകര്‍ത്തുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ തോറ്റതിന് ചെന്നൈയുടെ തട്ടകത്തില്‍ പ്രതികാരം തീര്‍ത്ത മുംബൈ ഇന്ത്യന്‍സിന്റെയും ആതിഥേയരുടെയും ആരാധകര്‍ ഒന്നടങ്കം ആരാണ് ആ നിഗൂഢ സുന്ദരിയെന്ന അന്വേഷണത്തിലായിരുന്നു. മത്സരത്തില്‍ ക്യാമറകളില്‍ നിരന്തരം ഈ ആരാധകരുടെ മുഖം പ്രത്യക്ഷ്യപ്പെട്ടതാണ് ആരാധകര്‍ക്ക് കൗതുകമുണ്ടാക്കിയത്. ചെന്നൈ സുപ്പര്‍ കിങ്‌സിന്റെ നേട്ടത്തില്‍ വലിയ ആവേശം കാണിക്കുകയും തിരിച്ചടികളില്‍ ഇവരുടെ മുഖം മ്ലാനമാകുന്നതും ക്യാമറകള്‍ ഒപ്പിയെടുത്തു. ഇതോടെ, സേഷ്യല്‍ മീഡിയയില്‍ അന്വേഷണമായി. നിരന്തരം ടിവിയില്‍ മുഖം കാണിക്കുന്ന ഈ ആരാധിക ആരാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ അന്വേഷണം. ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവതാരം ദീപക് ചാഹറിന്റെ സഹോദരിയാണ് ഇവരെന്ന് വെളിവായതോടെയാണ് ആരാധകരുടെ കൗതുകം അവസാനിച്ചത്. മാല്‍തി ചാഹര്‍ എന്നാണ് ഈ ആരാധികയുടെ പേര്. ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ കറകളഞ്ഞ ആരാധിക കൂടിയാണ് മാല്‍തി.

Latest