അവിടെയും ദുരൂഹത !..കാര്യങ്ങൾ ദിലീപിൽ നിന്നും കൈവിട്ടുപോകുന്നു.പരാതി കൊടുത്തത് ഒരു മാസം മുമ്പ്… ഇത് മുമ്പേ പറയാമായിരുന്നില്ലേ? വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ മാത്രം രംഗത്തെത്തുന്നതെന്ത്?

കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒടുവിൽ മറനീക്കി പ്രമുഖ നടൻ ദിലീപ് രംഗത്ത് എത്തി .എന്നാൽ അവിടെയും ദുരൂഹത . പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയത് 1 മാസം മുമ്പാണെന്നാണ് ദിലീപ് തന്നെ ചാനലുകളിലൂടെ പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നല്‍കിയിരുന്നത്. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നല്‍കിയിരുന്നതെന്നും പറയുന്നു. എന്നാല്‍ എന്ത് കൊണ്ട് ദിലീപ് അന്ന് അത് മാധ്യമങ്ങളുടെ മുമ്പില്‍ തുറന്ന് പറഞ്ഞില്ല. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെങ്കില്‍ എന്തിന് ഇപ്പോള്‍ തുറന്ന് പറയുന്നു.

കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്‍ഷയും പരാതി നല്‍കിയിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നതെന്ന് നാദിര്‍ഷ പറഞ്ഞു. ദിലീപിന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തി.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ സഹതടവുകാരന്‍ എന്ന് അവകാശപ്പെട്ട വിഷ്ണു എന്നയാള്‍ ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷായും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് വെഹ്‌റ ഡി.ജി.പി ആയിരിക്കെ ഏപ്രില്‍ 20നായിരുന്നു ദിലീപ് പരാതി നല്‍കിയത്. വിഷ്ണുവിന്റെ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്യുകയും അതും പൊലീസിന് കൈമാറിയിട്ടുണ്ട്.പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാളാണ് പണം ആവശ്യപ്പെട്ടതെന്ന് ദിലീപ് പറഞ്ഞു. തന്റെ ഡ്രൈവറേയും നാദിര്‍ഷായേയുമാണ് അയാള്‍ വിളിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് അറിയാമെന്നും എന്നാല്‍, പേരു പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നായിരുന്നു വിഷ്ണു ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ പ്രശ്‌നമൊന്നുമില്ലെന്നും എന്നാല്‍, തന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായും ദിലീപും നാദിര്‍ഷായും പരാതിയില്‍ പറയുന്നു.manju-dileep-kochi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ ചില സിനിമാ താരങ്ങള്‍ ശ്രമിക്കുന്നുവെന്നും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞു. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തങ്ങള്‍ വിശ്വസിച്ചിട്ടില്ലെന്നും സത്യാവസ്ഥ പുറത്ത് വരണമെന്നതിനാലാണ് പരാതി നല്‍കിയതെന്നും നാദിര്‍ഷാ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സില്‍ നിന്ന് ഗൂഢാലോചനയും ക്വട്ടേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത തേടിയാണ് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം നടിയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തിരുന്നു. തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് മലയാള സിനിമയിലെ പ്രമുഖനാണെന്ന് സുനി തന്നോട് പറഞ്ഞെന്നാണ് ജിന്‍സിന്റെ വെളിപ്പെടുത്തല്‍. ആക്രമിക്കുന്നതിനിടെ ഇതൊരു ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും പള്‍സര്‍ സുനി പറഞ്ഞതായി നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 17 ന് രാത്രിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന നടിയുടെ വാഹനം തട്ടിയെടുത്ത് ആക്രമിച്ചത്.

ദിലീപിന്റെ ഡ്രൈവറേയും നാദിര്‍ഷായെയും ഫോണില്‍ വിളിച്ച്, ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന് എതിരെ മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ നല്‍കാന്‍ ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായാണ് പരാതിയില്‍ പറയുന്നത്. ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ ചില സിനിമാ താരങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞത്. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അതൊന്നും ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. അയാളുടെ ഉദ്ദേശമൊന്നും വ്യക്തമല്ല. ഇനിയെങ്കിലും സത്യാവസ്ഥ തെളിയണമെന്നും നാദിര്‍ഷ പറഞ്ഞു. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ഭീഷണിക്ക് പിന്നിലെന്ന് നടന്‍ ദിലീപ് പ്രതികരിച്ചു.

Top