മൌലികാവകാശങ്ങള്‍ ഇല്ലാതാക്കും ; ആധാര്‍ നിര്ബന്ധമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം – എഡ്വേര്ഡ സ്നോഡന്‍

ശാലിനി  (Herald Special)

ന്യൂ ഡല്‍ഹി: ആധാര്‍ മൌലികാവകാശങ്ങളെ ഇല്ലാതാക്കും ഇത് നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം എന്ന് സാങ്കേതിക വിദഗ്ധന്‍ എഡ്വേര്‍ഡ സ്നോഡന്‍. പലവിധ സേവനങ്ങളിലേക്ക് തയാറാക്കിയ തികച്ചും സുരക്ഷിതമല്ലാത്ത ഒരു കവാടമാണ് ആധാര്‍ എന്ന് അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ കുറിച്ചു. നേരത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകള്‍ പുറത്ത് വിട്ടു ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തി എഡ്വേര്‍ഡ സ്നോഡന്‍ ശ്രദ്ധ നേടിയിരുന്നു.

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഇന്ത്യന്‍ ചാര സംഘടനയായ റിസര്‍ച് അനാലിസിസ് വിംഗ് (റോ) മുന്‍ മേധാവി കെ സി ശര്‍മയും ലേഖനം എഴുതിയിരുന്നു. ഈ ലേഖനത്തിലും അദ്ദേഹം എഡ്വേര്‍ഡ സ്നോഡന്‍റെ വിശദീകരണം നല്‍കിയിട്ടുണ്ട്.

ബാങ്കുകളും ടെലികോം കമ്പനികളും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് ഗുണഭോക്താവാകുന്നതിനും മാത്രമല്ല എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാക്കുകയാണ്. ആധാരില്‍ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്ക് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രസകരമായ മറുപടിയായിരുന്നു നല്‍കിയിരുന്നത്. ആധാര്‍ തിരിച്ചറിയല്‍ രേഖ മാത്രമാണ് അല്ലാതെ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്ന ഒന്നല്ല – യു ഐ ഡി എ ഐ യുടെ ഈ വിശദീകരണത്തെ എഡ്വേര്‍ഡ സ്നോഡന്‍ നിശിതമായി വിമര്‍ശിച്ചു.

വ്യക്തികളുടെ ബാങ്ക് അക്കൌണ്ട്, ഫാരി വിവരങ്ങള്‍,മ്യുച്വല്‍ ഫണ്ടുകള്‍ സ്വത്തുക്കള്‍,മതം,ജാതി , വിദ്യാഭ്യാസം എന്നിങ്ങനെ ഒന്നും ആധാരിന്റെ ഡാറ്റ ബേസില്‍ ഇല്ലെന്ന യുഐഡിഎഐയുടെ വാദം ശരിയല്ലെന്നും എഡ്വേര്‍ഡ സ്നോഡന്‍ പറഞ്ഞു.

ബാങ്കുകള്‍ ഭൂ ഉടമകള്‍ ആശുപത്രികള്‍ സ്കൂളുകള്‍ ഫോണ്‍ നമ്പരുകള്‍ എന്നിവ ആധാരുമായി ബന്ധിപ്പിക്കുന്നത് തടയണം എന്നും എഡ്വേര്‍ഡ സ്നോഡന്‍ പറയുന്നു.  സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമല്ല ഇന്ത്യയില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് . ഇങ്ങനെ ശേഖരിക്കുന്ന കമ്പനികളുടെ കൈവശവും ആധാര്‍ ഡാറ്റ ബസ് ഉണ്ടായിരിക്കും  എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തെ ആര്‍ക്കും 500 രൂപയ്ക്കു ആരുടേയും ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ആ റിപ്പോര്‍ട്ടര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കേസ് എടുക്കുകയാണ് കേന്ദ്രം ചെയ്തത്. ഇതില്‍ രാജ്യമാകമാനം പ്രതിഷേധിക്കുകയും ചെയ്തു.

ആധാര്‍ സുരക്ഷിതമാണോ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് കേന്ദ്രത്തോട് ആരഞ്ഞിരിക്കുകയാണ് . ഇത് വരെ കേന്ദ്രം അതിനു മറുപടി നല്‍കിയിട്ടില്ല .ആധാര്‍ ബില്‍ മനിബില്‍ ആണെന്ന സ്പീക്കറുടെ തീരുമാനത്തിനെതിരെ രാജ്യസഭാംഗം ജയറാം രമേശ്‌ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗനിക്കുനുണ്ട് .

ഒരു വ്യക്തിയുടെ സിവില്‍ മരണം സംഭവിപ്പിക്കുന്ന ഒരു സ്വിച്ചാണ് ആധാരിലൂടെ സര്‍ക്കാരിനു ലഭിക്കുന്നത്. സ്വിച് ഓഫ്‌ ആക്കിയാല്‍ വ്യക്തി നശിപ്പിക്കപ്പെടും . വ്യക്തികള്‍ക്ക് മേല്‍ ചാര്‍ത്തുന്ന ഒരു ഇലക്ട്രോണിക് ചങ്ങലയാണ് ആധാര്‍ എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ശ്യാം ദിവാന്‍ സുപ്രീം കോടതിയില്‍ വാദിച്ചത് ശ്രദ്ധേയമാണ്.

എന്നാല്‍ നൂതന ആശയങ്ങളെ സ്വകാര്യത കൈവശപ്പെടുതുന്നു എന്ന പേരില്‍ കൊല്ലാനാകില്ല എന്നാണു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ന്യായം. കേന്ദ്രം സുപ്രീം കോടതിക്ക് എന്ത് വിശദീകരണം നല്‍കും എന്നത് കാത്തിരുന്നു കാണാം

ആധാര്‍ ചോദിച്ചാല്‍ ഒരു കോടിരൂപ പിഴ!! വിചിത്ര നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് നിയന്ത്രണം; ജനനത്തീയതി തിരുത്തുന്നതില്‍ കടുത്ത നിയന്ത്രണം ടെലികോം കമ്പനികള്‍ ആധാര്‍ ലിങ്കിങ് നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കണം; പതിനഞ്ച് ദിവസം സമയം നല്‍കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പരിധികള്‍ നിശ്ചയിച്ച് ആധാറിന് സുപ്രീം കോടതിയുടെ അംഗീകാരം; ബാങ്കുകള്‍ക്കും മൊബൈലുകള്‍ക്കും ആധാര്‍ പാടില്ല രാജ്യത്തെ ആയിരക്കണക്കിന് ഫോണുകളിലേയ്ക്ക് ആധാര്‍ നുഴഞ്ഞുകയറി; ആധാറിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യാതെ നിങ്ങളുടെ ഫോണിലെത്തി
Latest
Widgets Magazine