വിപണിയില്‍ വ്യാജ മുട്ടകള്‍ പിടിമുറുക്കുന്നു ; രണ്ട് മിനുട്ടിനുള്ളില്‍ വ്യാജനെ തിരിച്ചറിയാനുള്ള വഴികള്‍  

 

 

കൊച്ചി :വിപണിയില്‍ ഇപ്പോള്‍ വ്യാജ മുട്ടകളുടെ കാലഘട്ടമാണ്. വ്യാജ മുട്ടകള്‍ ധാരാളമായി മാര്‍ക്കറ്റില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും ഇത് വരെ ഇവയെ സംബന്ധിച്ച സ്ഥിരീകരണമൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇതിന് പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയില്‍ നിന്നുമാണ് വ്യാജമുട്ടകള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. കാല്‍ത്സ്യം കാര്‍ബണേറ്റ്, പാരഫീന്‍ വാക്‌സ്, ജിപ്‌സം പൗഡര്‍ എന്നിവയാണ് വ്യാജ മുട്ടയുടെ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍. ചൈനയില്‍ നിര്‍മ്മിക്കപ്പെടുന്ന വ്യാജ മുട്ടകള്‍ അയല്‍ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്‍. ബംഗ്ലാദേശ്, തായ്‌ലന്റ് എന്നിവിടങ്ങളിലേക്ക് നിര്‍ബാധം കയറ്റുമതി ചെയ്യപ്പെടുകയാണ്. അടുത്തിടെ കൊല്‍ക്കത്തയില്‍ വ്യാജമുട്ട വിറ്റതിന് ഒരു കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. യഥാര്‍ത്ഥ മുട്ടയേയും വ്യാജനെയും തമ്മില്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല എന്നതു തന്നെയാണ് ഈ വ്യവസായം ഇവിടെ തഴച്ചു വളരാന്‍ ഇടയാക്കുന്ന കാരണവും. എന്നാല്‍ വ്യാജ മുട്ടകളെ തിരിച്ചറിയാന്‍ പറ്റുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം. ഇത് ഉപയോഗിച്ച് രണ്ട് മിനിട്ട് കൊണ്ട് നമുക്ക് വ്യാജ മുട്ടകളെ തിരിച്ചറിയാം 1. വ്യാജ മുട്ടകളുടെ പുറം തോട് യഥാര്‍ത്ഥവയെക്കാളും കൂടുതല്‍ തിളക്കമുള്ളവയായിരിക്കും. 2. വ്യാജന്റെ അകത്തെ ഭാഗം യഥാര്‍ത്ഥവയെ അപേക്ഷിച്ച് കൂടുതല്‍ പരുപരുത്തതായിരിക്കും. 3. മുട്ട പൊട്ടിക്കുന്നതിന് മുന്‍പായി ഒന്ന് ഇളക്കി നോക്കുക. അപ്പോള്‍ അതില്‍ നിന്നും വെള്ളം ഇളകുന്ന ശബ്ദം പുറത്ത് കേള്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ കൈയ്യിലുള്ളത് വ്യാജനാണ്.

4. പൊട്ടിക്കുന്നതിന് മുന്‍പായി മുട്ടയുടെ പുറം ഭാഗത്ത് ചെറുതായി മുട്ടി നോക്കുക. അപ്പോള്‍ നല്ല ക്രിസ്പ്പായ ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ മുട്ട ഒറിജിനല്‍ ആണ്. 5. മുട്ട പൊട്ടിച്ച് പാനില്‍ ഒഴിച്ച് ചൂടാക്കുമ്പോള്‍ അകത്തെ മഞ്ഞക്കുരു വെള്ള ഭാഗത്തേക്ക് പടര്‍ന്ന് കയറിയത് പോലെയൊരു പാട ഉള്ളതായി അനുഭവപ്പെടുകയാണെങ്കില്‍ സംഭവം വ്യാജനാണ്. രണ്ടും ഒരേ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നതാണ് അതിന്റെ അര്‍ത്ഥം. 6. മുട്ട തോടിന് ഉള്ളിലെ പാടയെടുത്ത് ചെറുതായിട്ട് കത്തിച്ചു നോക്കുക. അത് ദീര്‍ഘ നേരം കത്തി നില്‍ക്കുകയും പ്ലാസ്റ്റിക്കിന്റെ മണം പുറത്തോട്ട് വരികയും ചെയ്യുന്നുണ്ടെങ്കിലും നിങ്ങളുടെ കൈയ്യിലുള്ളത് വ്യാജ മുട്ടയാണെന്ന് ഉറപ്പിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top