പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു

കശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു. ലാന്‍സ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യ(34)നാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്കടുത്ത് കൃഷ്ണഘാട്ടി സെക്ടറില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പിലാണ് കൊല്ലപ്പെട്ടത്. പ്രകോപനമില്ലാതെയാണ് പാക് സേന വെടിവച്ചത്. എറണാകുളം ഉദയംപേരൂര്‍ മനക്കുന്നം സ്വദേശിയാണ്. ഭാര്യ അന്ന ഡയാന ജോസഫ്. ആന്റണിയുടെ വീരമൃത്യു പാഴാവില്ലെന്ന് മരണം സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.

Latest
Widgets Magazine