ശബരിമലയിലേക്ക് പോകുമെന്ന് കെ.സുധാകരന്‍.

തൃശൂര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും ബി.ജെ.പിയുടെത് മൂന്നാംകിട രാഷ്ട്രീയമെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ . ശബരിമലയിലേക്ക് താന്‍ പോകുമെന്നും എന്നാല്‍ ഏത് രീതിയിലാണ് പോകുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അന്തസും ആഭിജാത്യവുമുണ്ടെങ്കില്‍ ബി.ജെ.പിക്ക് ഒരുദിവസം കൊണ്ട് തീര്‍ക്കാവുന്ന വിഷയമാണ് ഇങ്ങനെ കത്തിച്ച് നിറുത്തുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും മലകയറുമെന്നും സര്‍ക്കാരിനോട് തടയാനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വെല്ലുവിളിച്ചിരുന്നു.
ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയോട് പോരാടാന്‍ സി.പി.ഐ.എമ്മിന് ശേഷിയില്ലെന്ന് ഓര്‍ക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ സായാഹ്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള

Latest
Widgets Magazine