ഫാസിസ്റ്റായ ഒരു ഭരണാധികാരിക്ക് ഭ്രാന്ത് കൂടി വന്നാലുള്ള അവസ്ഥയെന്താണ് ?നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കാണോ എനിക്കാണോ ഭ്രാന്ത് ?

കണ്ണൂർ : വീണ്ടും പിണറായിക്ക് എതിരെ പോര്വിളിയുമായി കെ സുധാകരൻ എം പി . നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കാണോ സത്യം വിളിച്ചു പറയുന്ന തനിക്കാണോ ഭ്രാന്ത് എന്ന് സിപിഎമ്മുകാർ ആലോചിക്കണമെന്ന് കെ സുധാകരൻ. ഫാസിസ്റ്റായ ഒരു ഭരണാധികാരിക്ക് ഭ്രാന്ത് കൂടി വന്നാലുള്ള അവസ്ഥ എന്താണ്. സർക്കാർ പ്രചാരണത്തിനായി ദിവസവും ചിലവഴിക്കുന്നത് കോടികളാണെന്നും ജനങ്ങളുടെ പണമാണ് ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചലഞ്ച് നടത്തിയ സർക്കാരാണ് ഈ ദൂർത്ത് നടത്തുന്നത്. കേരളത്തിന്റെ കടൽ അമേരിക്കൻ കമ്പനിക്ക് തീറെഴുതി കൊടുത്തുവെന്നും കോടികളുടെ അഴിമതി ആണ് ഇതിൽ നടന്നതെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. കടൽ അമേരിക്കൻ കമ്പനിക്ക് തീറെഴുതി കൊടുത്തുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും ഇപി ജയരാജനുമെതിരെയാണ് ആരോപണം. ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുമായുള്ള 5000 കോടിയുടെ കരാറിൽ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പദ്ധതി സംബന്ധിച്ച് ഇഎംസിസി വ്യവസായ മന്ത്രിയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018 ൽ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടിയമ്മ ന്യൂയോർക്കിൽ കരാർ സംബന്ധിച്ച് ഇഎംസിസി പ്രതിനിധകളുമായി ചർച്ച നടത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി 2019 മത്സ്യ നയത്തിയൽ മാറ്റം വരുത്തിയെന്നും അദ്ദേഹം പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്ന ഗുരുതര ആരോപണം സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Top