തിരുവനന്തപുരം: കേരളത്തില്‍ 25ന് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കര്‍ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദം രൂപം കൊളളാന്‍ സാധ്യതയുള്ളതിനാല്‍ ശ്രീലങ്കയില്‍ നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപം കൊളളും. ഇതിന്റെ ഫലമായാണ് മഴ. 25ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നാണ് അറിയിപ്പ്. ഒഡീഷ തീരത്തു രൂപപ്പെ ചുഴലിക്കാറ്റ് ദായേ ചത്തീസ്ഗഡ് ഭാഗത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇതിന്റെ സ്വാധീനം കേരളത്തിലുണ്ടാവില്ലെന്നം അറിയിപ്പുണ്ട്.
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകള്‍
പ്രളയക്കെടുതി;കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും
തുലാവര്‍ഷമെത്തി; തിരുവനന്തപുരത്ത് കനത്ത മഴ
ശക്തമായ മഴ; കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി
കേരളത്തിന് കൈ താങ്ങാകാതെ കോളെജ് അധ്യാപകര്‍; സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനിന്നത് എണ്‍പത് ശതമാനം അധ്യാപകര്‍