വിരാട് കോലി അനുഷ്‌ക വിവാഹം ഇറ്റലിയില്‍? | Daily Indian Herald

വിരാട് കോലി അനുഷ്‌ക വിവാഹം ഇറ്റലിയില്‍?

 ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും കാമുകിയും നടിയുമായ അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ഡിസംബറില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഡിസംബര്‍ 9നും 11നും ഇടയില്‍ ഇരുവരുടെയും വിവാഹം ഇറ്റലിയില്‍ നടക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ മത്സരങ്ങളില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ വിവാഹ വാര്‍ത്തയും പുറത്തുവരുന്നത്. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്. കോലിയും വിവാഹവാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. 2013 മുതല്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മയും പ്രണയത്തിലായിരുന്നു. ഇടയ്ക്ക് ഇരുവരും പിണങ്ങിപ്പിരിഞ്ഞെങ്കിലും വേര്‍പിരിയാന്‍ കഴിയാത്ത പ്രണയം വീണ്ടും ഒന്നിപ്പിച്ചു. കോലിയുടെ വിദേശ പര്യടനങ്ങളില്‍ അനുഷ്ട സ്ഥിരം സാന്നിധ്യമായിരുന്നു. തനിക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്ന സമയത്ത് കൂടെയുണ്ടായിരുന്നത് അനുഷ്‌കയായിരുന്നെന്ന് വിരാട് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം മറ്റൊരു ഇന്ത്യന്‍താരം ഭുവനേശ്വര്‍ കുമാര്‍ വിവാഹിതനായതിന്റെ പിന്നാലെയാണ് ക്യാപ്റ്റന്‍ കോലിയും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

Latest
Widgets Magazine