എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം. വൈകീട്ട് അഞ്ച് മണിക്ക് കളക്ട്രേറ്റ് മൈതാനിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വികസന പദ്ധതികളുടെ പ്രചാരണത്തിനായി ആഴ്ച്ചകള്‍ നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്. ശരിയായ ദിശയില്‍ നമ്മുടെ സര്‍ക്കാര്‍ എന്ന പേരിലാണ് രണ്ടാഴ്ച്ചയോളം നീളുന്ന പരിപാടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന തല ഉദ്ഘാടനമാണ് കണ്ണൂരില്‍ നടക്കുന്നത്. രാവിലെ മുതല്‍ കളക്ട്രേറ്റ് മൈതാനിയില്‍ മെഗാ എക്‌സിബിഷന്‍ തുടങ്ങും. സര്‍ക്കാരിന്റെ ആനുകൂല്യ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്ന പിആര്‍ഡി സഹായകേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള പ്രഖ്യാപനവും കണ്ണൂരിലുണ്ടാകും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിവിധ വകുപ്പ് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

മറ്റ് കക്ഷിനേതാക്കള്‍ക്കൊപ്പം കെ.എം മാണിയും പങ്കെടുക്കും. 30 ന് തിരുവനന്തപുരത്ത് വച്ചാണ് സമാപനം. ജില്ലാ തല പരിപാടികള്‍ ഇതിനിടയില്‍ പൂര്‍ത്തീകരിക്കും. ഹാന്‍ഡ്ബുക്കുകള്‍, മള്‍ട്ടിമീഡിയ ഷോ, പ്രദര്‍ശനങ്ങള്‍ തുടങ്ങി ബൃഹത് പ്രചാരണങ്ങള്‍ക്കാണ് രണ്ടാം വാര്‍ഷികാഘോഷത്തോടെ തുടക്കമാകുന്നത്.

Latest
Widgets Magazine