പരാജയങ്ങളില്‍ ചങ്കിടിപ്പ് നിലയ്ക്കും എന്ന് വെറുതെ ആരും ധരിക്കരുത് ; അര്‍ജന്റീനയ്ക്ക് പിന്തുണയുമായി എം എം മണി

തിരുവനന്തപുരം: റഷ്യന്‍ ലോകകപ്പിന് പന്ത് ഉരുളുന്നതിന് മുമ്പ് അര്‍ജന്റീനയ്ക്ക് പിന്തുണയുമായി മന്ത്രി എം എം മണി രംഗത്ത് എത്തിയിരുന്നു. ചങ്കുറപ്പുള്ള നിലപാടുകള്‍ കളിക്കളത്തില്‍ എടുത്തവരാണ് അര്‍ജന്റീനയെന്നും മന്ത്രി പറഞ്ഞു. രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയോട് കീഴടങ്ങിയപ്പോഴും കടുത്ത പിന്തുണയുമായി മന്ത്രി രംഗത്തുണ്ട്. ഇതിലും വലിയ പരാജയങ്ങളെ അതിജീവിച്ച ചരിത്രം ഉണ്ട്. പരാജയങ്ങളില്‍ ചങ്കിടിപ്പ് നിലയ്ക്കും എന്ന് വെറുതെ ആരും ധരിക്കരുതെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി പിന്തുണ അറിയിച്ചത്.

Latest
Widgets Magazine