ആസിഫയ്ക്ക് നീതി തേടി തെരുവിലിറങ്ങിയ ജനകീയ ഹര്‍ത്താലുകാര്‍ മലപ്പുറത്തെ ബേക്കറി കുത്തിത്തുറന്ന് പഫ്‌സ് അടിച്ചോണ്ട് പോയി…

കാഷ്മീരില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഒരുകൂട്ടം ആളുകള്‍ നടത്തിയ ജനകീയ ഹര്‍ത്താലില്‍ നടന്നത് നാണംകെട്ട പ്രവര്‍ത്തികള്‍. നിര്‍ബന്ധിച്ച് കട അടപ്പിച്ചും വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തും അരാജകത്വം സൃഷ്ടിച്ചവര്‍ അടച്ചിട്ട കട പോലും വെറുതെ വിട്ടില്ല. മലപ്പുറത്ത് ബേക്കറിയുടെ ഷട്ടറുകള്‍ കുത്തിപ്പൊളിച്ച സമരക്കാര്‍ അകത്തു കടന്ന് പഫ്‌സും സമോസയും വയറുനിറച്ച് കഴിക്കുകയും കവറുകളില്‍ ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ജനകീയ സമരക്കാര്‍ക്കെതിരേ വിമര്‍ശനം ശക്തമാകുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ നേതൃത്വത്തിലായിരുന്നു മലബാര്‍ ഭാഗത്ത് ജനകീയ ഹര്‍ത്താലെന്ന പേരില്‍ അഴിഞ്ഞാട്ടം നടന്നത്. ഹര്‍ത്താല്‍ അനുകൂല പ്രചരണത്തിന് നേതൃത്വം നല്കിയവരും സമരത്തിനിറങ്ങിയവരും ഇപ്പോള്‍ കേസിന്റെ പിന്നാലെയാണ്.

Latest
Widgets Magazine