ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കാൻ മമ്മൂട്ടി കൂട്ടുനിന്നു- തുറന്നടിച്ച് ഗണേഷ് കുമാർ

കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടി നടൻ ദിലീപ് പുറത്തിറങ്ങിയതോടെ താരത്തിനെതിരെ നടപടികൾ സ്വീകരിച്ചവർക്കെതിരെ എം എൽ എയും നടനുമായ ഗണേഷ് കുമാർ രംഗത്ത്. സിനിമയിലേക്ക് ദിലീപ് തിരിച്ചെത്തുമെന്നാണ് എല്ലാവരും കരുതുന്നത്. കു റ്റാരോപിതനായപ്പോഴേക്കും ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പിരിച്ചുവിട്ടത് ശരിയായില്ലെന്നും ഗണേഷ് കുമാർ പറയുന്നു. ദിലീപിന്റെ അംഗത്വം റദ്ദാക്കിയത് നിയമവിരുദ്ധമായാണ് എന്നും ഗണേഷ് തുറന്നടിച്ചു.

സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കിയതായി ജനറൽ സെക്രട്ടറി മമ്മൂട്ടിയാണ് പ്രഖ്യാപിച്ചത്. എന്നാൽ, സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താൽക്കാലികമായി മാരവിപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് കുമാർ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘പൃഥ്വിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നു. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും അധികം പറഞ്ഞത് പൃഥ്വിയാണെന്നും ആരോപണമുയരുന്നുണ്ട്. അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ സാഹചര്യത്തില്‍ ദിലീപാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ താനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ടു പുളിശേരിവച്ചു തന്നാലും താന്‍ അമ്മയില്‍ തുടരില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. അമ്മയില്‍ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും ദിലീപിന് തുടര്‍ന്നും സിനിമകളില്‍ അഭിനയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപ് കേസിലെ യഥാർത്ഥ രഹസ്യങ്ങൾ ചോർന്നതല്ല;  ഫോട്ടോസ്റ്റാറ്റ് ഗൂഢാലോചനയ്ക്ക് ശേഷം വീണ്ടും  പോലീസ്  ദിലീപ് നടിയെ പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരിയാക്കാന്‍ ശ്രമിച്ചു;ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു നടിയെ വിവാഹം ചെയ്യാം.. ദിലീപ് ശിക്ഷിക്കപ്പെട്ടാൽ ആത്മഹത്യ! സലിം ഇന്ത്യക്ക് നൊസ്സായി കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ ? ദിലീപിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; നടി ആക്രമിക്കപ്പെട്ട സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്ന് സൂചന
Latest