മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു

തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു മാധവന്‍ വാര്യര്‍. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്ന ഇദ്ദേഹം നേരത്തെ ക്യാന്‍സര്‍ ബാധിതനായിരുന്നു. തൃശൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. ചലച്ചിത്രതാരം മധു വാര്യര്‍ മകനാണ്.

Latest
Widgets Magazine