ശക്തമായ തിരിച്ചുവരവുമായി റിങ്ങിലെ ഉരുക്ക് വനിത; 34-ാം വയസ്സില്‍ സ്വണ്‍ണ്ണവുമായി ഏഷ്യന്‍ ചാമ്പന്‍ഷിപ്പില്‍ വെന്നിക്കൊടി ഉയർത്തി

ഹോ ചി മിന്‍ സിറ്റി (വിയറ്റ്നാം): ഇടിക്കൂട്ടിലെ പുലിക്കുട്ടിയായ മേരി കോം 34ാം വയസിലും ഉഗ്രന്‍ തിരിച്ച് വരവ് നടത്തിയ ഇന്ത്യന്‍ ബോക്‌സിംഗ് താരം. ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് താരം സ്വര്‍ണ്ണം നേടിയത്. ആറാം തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മേരിക്ക് ഇത് അഞ്ചാമത്തെ വിജയമാണ്.

ഇന്ത്യയുടെ റിങ്ങിലെ ഉരുക്കു വനിത മേരി കോമിന്റെ ഉജ്വല തിരിച്ചുവരവ്. ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് മേരി വിജയവഴിയില്‍ തിരിച്ചെത്തിയത്. വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹയാംഗ് മിയയെ 5-0 പോയിന്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. ആദ്യമായാണ് ഈ വിഭാഗത്തില്‍ മേരി സ്വര്‍ണ്ണം നേടുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായ് 51 കിലോ ഗ്രാം വിഭാഗത്തില്‍ മാത്രം പങ്കെടുത്ത മേരി ആദ്യമായാണ് ഭാരം കുറച്ച് 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഒളിംമ്പിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായ താരം ജപ്പാന്റെ ടബാസ കോമുറയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്.

വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സോണിയ ലാഥര്‍ മത്സരിക്കുന്നുണ്ട്.

Latest
Widgets Magazine