മെസി ടാറ്റ മോട്ടേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍


ലയണല്‍ മെസി ടാറ്റാ മോട്ടോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാ
യി നിയമിതനായി. മെസി ബ്രാന്‍ഡ് അംബാസിഡറായ ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ടാറ്റാ മോട്ടോഴ്‌സ്. ടാറ്റയും ഇതാദ്യമായിട്ടാണ് എല്ലാ ഉത്പന്നങ്ങള്‍ക്കുമായി ഒരു ആഗോള ബ്രാന്‍ഡ് അംബാസിഡറെ നിയമിച്ചിരിക്കുന്നത്. ടാറ്റയുടെ മുഖം കൂടുതല്‍ അന്താരാഷ്ട്രമാക്കുന്നതിന്റെ ഭാഗമായാണ് ലയണല്‍ മെസിയെ ബ്രാന്‍ഡ് അമ്പാസിഡറായി നിയമിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കളിലൊരാളാണെങ്കിലും പാസഞ്ചര്‍ വെഹിക്കിള്‍ വിപണിയില്‍ ടാറ്റയുടെ സാന്നിധ്യം 5.72 ശതമാനം മാത്രമാണ്. ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും തങ്ങളുടെ നിലമെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മെസിയെ അമ്പാസിഡറാക്കിയിരിക്കുന്നതെന്നാണ് ടാറ്റ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനിസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞത്. ലോക വിപണിയില്‍ ഫുഡ്‌ബോളിനുള്ള സ്വീകാര്യതയും അത് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാക്കുന്ന സ്വാധീനവും കണ്ടിട്ടാണ് ഫുട്‌ബോള്‍ രംഗത്ത് നിന്നുള്ള ഒരാളെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തതെന്നും അദേഹം പറഞ്ഞു. മെസിയുമായി സഹകരിച്ച് മെയ്ഡ് ഓഫ് ഗ്രേറ്റ് എന്നൊരു പരസ്യ ക്യാമ്പയിന്‍ നിര്‍മ്മിക്കാനാണ് ടാറ്റയുടെ പദ്ധതി. messi tata motorsഇതിന്റെ ഭാഗമായുള്ള ആദ്യ പരസ്യം ഉടന്‍ തന്നെ പുറത്തുവിടും. ഡാനിയല്‍ ബെന്‍മേയറാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ടാറ്റയും പാസഞ്ചര്‍ കാറുകള്‍ക്കെല്ലാമായി ഒരു പരസ്യം ക്യാമ്പയിന്‍ നിര്‍മ്മിക്കുന്നത് ആദ്യമായിട്ടാണ്. ഇന്ത്യന്‍ കമ്പനിയായ ടാറ്റ കഴിഞ്ഞ കുറച്ചു കാലങ്ങളായി ആഗോള മാര്‍ക്കറ്റില്‍ വലിയ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

Top