സാംപോളിയ്ക്ക് മുകളിലുള്ള സൂപ്പര്‍ കോച്ചാണോ മെസി; മത്സരത്തിനിടയിലെ അപ്രതീക്ഷിത ദൃശ്യങ്ങള്‍

റഷ്യന്‍ ലോകകപ്പ് ഭാവി തകര്‍ന്നു എന്ന അവസ്ഥയിലാണ് അര്‍ജന്റീന വീണ്ടും ഉയര്‍ത്തെഴുന്നേറ്റത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നൈജീരിയയെ തകര്‍ത്ത് അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ സ്വന്തമാക്കി. മത്സരത്തിലെ അവസാന മിനിറ്റുകളില്‍ റോജോ നേടിയ ഗോളിന്റെ പിന്‍ബലത്തിലായിരുന്നു മെസിയുടേയും കൂട്ടരുടേയും പ്രീക്വാര്‍ട്ടര്‍ പ്രവേശനം. എന്നാല്‍, വളരെയധികം ആവേശം നല്‍കിയ മത്സരമായിരുന്നു അര്‍ജന്റീന-റഷ്യ പോരാട്ടം. എന്നാല്‍, മത്സരത്തിനിടെ ഉണ്ടായ ചില കഴ്ചയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മത്സരം തീരാന്‍ 10 മിനിറ്റ് ശേഷിക്കെ അഗ്യൂറോയെ കളത്തിലിറക്കാന്‍ പരിശീലകന്‍ സാംപോളി മെസിയുടെ അനുവാദം തേടുന്ന വീഡിയോ കാഴ്ച്ചയാണ് ചര്‍ച്ചാ വിഷയം.

സാംപോളിയ്ക്ക് മുകളിലുളള സൂപ്പര്‍ കോച്ചാണോ മെസിയെന്നാണ് കാഴ്ച കണ്ട ഫുട്‌ബോള്‍ ആരാധകര്‍ ചോദിക്കുന്നത്. അഗ്യുറോയെ പകരക്കാരനായി ഇറക്കട്ടേയെന്ന് സാംപോളി മെസിയോട് ചോദിക്കുന്നതാണ് വീഡിയോ. കളിക്കിടയില്‍ കോച്ചിങ് അസിസ്റ്റന്റിന്റെ അടുത്തേക്ക് മെസിയെത്തി ചില നിര്‍ദേശങ്ങള്‍ നല്‍കി. ഇതിനിടയിലാണ് മെസിയോട് ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന സാംപോളിയുടെ ചോദ്യം. കളിയിലേക്ക് മടങ്ങുന്നതിന് മുന്‍പ് അഗ്യൂറോയെ അയക്കാന്‍ അനുകൂലമായി മെസി ആംഗ്യം കാണിക്കുകയും ചെയ്തു. പ്രതിരോധനിരക്കാരന്‍ നിക്കോളാസ് തഗ്ലിയാഫികോയെ പിന്‍വലിച്ച് മത്സരം തീരാന്‍ പത്ത് മിനിറ്റ് മാത്രമുള്ളപ്പോള്‍ അഗ്യുറോ കളത്തിലിറങ്ങുകയും ചെയ്തു. മെസിയും മഷെറാനോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് സാംപോളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും, ടീമില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പിന്നാലെയാണ് ആരാണ് അര്‍ജന്റീന ടീമിലെ യഥാര്‍ഥ ബോസ് എന്ന ചോദ്യവുമായി പുതിയ വീഡിയോ വൈറലാവുന്നത്. മത്സരത്തില്‍ അനിവാര്യമായ വിജയം അര്‍ജന്റീന നേടിയെടുക്കുക തന്നെ ചെയ്തു. ലയണല്‍ മെസ്സി, മാര്‍ക്കോസ് റോഹോ എന്നീ വീരനായകരിലൂടെ. ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്.

മെസ്സിയുടെ മിന്നുന്ന വലംകാലന്‍ ഷോട്ടിലൂടെ നേടിയ പ്രതീക്ഷ നൈജീരിയയുടെ സമനിലഗോളിലൂടെ മങ്ങിയതിനു പിന്നാലെയാണ് റോഹോയുടെ ഗോള്‍, വിജയവും പ്രീക്വാര്‍ട്ടര്‍ യോഗ്യതയും പിടിച്ചെടുത്തത്.ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടറിലെ എതിരാളി മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ്. 14ാം മിനിറ്റിലാണ് മെസ്സി അര്‍ജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 51ാം മിനിറ്റില്‍ പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിക്ടര്‍ മോസസ് സൂപ്പര്‍ ഈഗിള്‍സിനെ ഒപ്പമെത്തിച്ചു. 86ാം മിനിറ്റിലായിരുന്നു റോഹോയുടെ വിജയഗോള്‍. 30ന് വൈകിട്ട് 7.30നാണ് അര്‍ജന്റീന ഫ്രാന്‍സിനെ നേരിടുന്നത്. റോസ്റ്റോവില്‍ നടന്ന ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍, ക്രൊയേഷ്യ 21ന് ഐസ്‌ലന്‍ഡിനെ തോല്‍പിച്ചു. 53ാം മിനിറ്റില്‍ മിലന്‍ ബാഹേല്‍ജും 90ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചുമാണു ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്.

76ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയില്‍നിന്നു സിഗുര്‍ദസന്‍ ഐസ്‌ലന്‍ഡിനായി ഗോള്‍ നേടി. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍ ജൂലൈ ഒന്നിനു രാത്രി 11.30ന് ഡെന്മാര്‍ക്കിനെ നേരിടും. ആദ്യപകുതിയില്‍ അര്‍ജന്റീനയുടെ സമഗ്രാധിപത്യം. രണ്ടാം പകുതിയില്‍ മിന്നുന്ന പോരാട്ടം. അര്‍ജന്റീനയ്ക്ക് എല്ലാം ഭദ്രമെന്നു തോന്നിച്ച ഘട്ടത്തില്‍ ഹവിയര്‍ മഷരാനോയുടെ വലിയ പിഴവാണ് കളി നാടകീയമാക്കിയത്.

കോര്‍ണര്‍ കിക്കിനിടെ അനാവശ്യമായ ഫൗളിലൂടെ മഷരാനോ വഴങ്ങിയ പെനല്‍റ്റി നൈജീരിയയ്ക്കു പിടിവള്ളിയായി. വിക്ടര്‍ മോസസിന്റെ ഗോളില്‍ സ്‌കോര്‍ 11. വിജയികളുടെ ശരീരഭാഷയോടെ ആഞ്ഞടിച്ച അര്‍ജന്റീന, ആദ്യ രണ്ടു മല്‍സരങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒത്തിണക്കത്തോടെ മുന്നേറ്റങ്ങള്‍ കോര്‍ത്തിണക്കി. വലതു വിങ്ങില്‍നിന്ന് ഗബ്രിയേല്‍ മെര്‍ക്കാദോയുടെ ക്രോസില്‍ നിന്നു റോഹോ വിജയഗോള്‍ നേടിയതോടെ ഗാലറിയില്‍ ആരവവും തുടങ്ങി.

Top