ഈ ചെറുക്കന്‍ തമിഴിലേക്ക് പോയത് നന്നായെന്ന്മോഹന്‍ലാല്‍.

‘നല്ലനേരത്ത്‌ മലയാളം വിട്ടുപോയി. ഇവിടുണ്ടായിരുന്നേല്‍ എനിക്ക്‌ വേറൊരു എതിരാളി ആയേനെ’, ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ്‌ നിശയില്‍ തമിഴ്‌ സൂപ്പര്‍താരം ചിയാന്‍ വിക്രത്തെക്കുറിച്ചുള്ള ലാലേട്ടന്റെ കമന്റാണിത്‌. കമന്റിന്‌ ആദ്യം കയ്യടിച്ചതും ചിരിച്ചതും വിക്രം തന്നെ. ഇന്ത്യന്‍ സിനിമയിലെത്തന്നെ മികച്ച പ്രതിഭയെന്നാണ്‌ ചടങ്ങില്‍ വിക്രത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ പറഞ്ഞത്‌.

മലയാള സിനിമയില്‍ സഹനടനായി ആരംഭിച്ച്‌ തമിഴകത്തെ മുന്‍നിര താരങ്ങളിലേക്കെത്തിപ്പെട്ട വിക്രം കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കായി സ്വീകരിക്കുന്ന ത്യാഗത്തിലൂടെ ഏറെ പ്രശസ്‌തനാണ്‌. ബാല സംവിധാനം ചെയ്‌ത സേതുവിലൂടെയാണ്‌ വിക്രം തമിഴകത്ത്‌ നിലയുറപ്പിച്ചുതുടങ്ങിയത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top