പ്രമുഖ നടൻ മുകേഷോ ?റിമിയും കാവ്യയുടെ അമ്മയും സംശയത്തിന്റെ നിഴലില്‍ തന്നെ!!മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശക്തമാകുന്നു. നടനും എംഎല്‍എയുമായ മുകേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. അതേസമയം പ്രമുഖ നടരാനേ സംശയിക്കുന്നതായും ഈ നടൻ പോലീസ് വലയിൽ എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.മുകേഷില്‍ നിന്ന് നേരത്തെയും അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനാണ് ചോദ്യം ചെയ്യൽ.

സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായ കാവ്യ, കാവ്യയുടെ അമ്മ ശ്യാമള, ഗായികയും അവതാരകയുമായ റിമി ടോമി എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.എന്നാല്‍ റിമിയും കാവ്യയുടെ അമ്മയും സംശയത്തിന്റെ നിഴലിലാണെന്നാണ് സൂചനകള്‍. ഇരുവരെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പൾസർ സുനിയും വിജീഷും കാവ്യാമധവന്റെ ഉടമസ്ഥതയിൽ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെനിന്ന് ഇവർക്ക് സാമ്പത്തിക സഹായം ലഭിച്ചതായും സൂചനയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു.

Latest
Widgets Magazine