വിമാനത്താവളം അടച്ചു; നെടുമ്പാശേരിയിലേത് മുമ്പില്ലാത്ത സാഹചര്യം; വെള്ളം മാറ്റാന്‍ തീവ്രശ്രമം  

കനത്തഴയില്‍ വെള്ളം കുത്തിയൊഴുകി വന്നപ്പോള്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നേരിടുന്നത് അസാധാരണ സാഹചര്യം. റണ്‍വെയില്‍ വെള്ളം കയറിയതിനാല്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചു. ശനിയാഴ്ചവരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. വിമാനങ്ങള്‍ ഇറങ്ങാനോ, പുറപ്പെടാനോ സാധിക്കുന്നില്ല. ഇറങ്ങേണ്ട വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താളത്തിലേക്കാണ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടത്. തിരുവനന്തപുരത്തും അസൗകര്യമുണ്ടാവുകയാണെങ്കില്‍ മംഗലാപുരം,ബംഗളൂരു വിമാനത്താവളത്തിലേക്ക് മാറ്റിയേക്കും.

വിമാനയാത്രക്കാരുടെ വിവരങ്ങള്‍ അറിയാനായി നെടുമ്പാശേരിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍: 0484-305 3500, 2610094

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയെ തുടര്‍ന്ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴ് വരെയുള്ള സര്‍വീസുകളായിരുന്നു ആദ്യം നെടുമ്പാശേരിയില്‍ നിര്‍ത്തിവെച്ചത്. മഴ തുടരുന്നതിനാല്‍ ഇത് രണ്ട് മണിവരെയുള്ളതാക്കി നീട്ടി. പിന്നീടും വിമാനത്താവള അധികൃതര്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് സര്‍വ്വീകുള്‍ എല്ലാം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. മഴയുടെയും വെള്ളത്തിന്റെയും സ്ഥിതി വിലയിരുത്തി മാത്രമേ എപ്പോള്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയൂ എന്ന് തീരുമാനിക്കൂ.

 റണ്‍വെയില്‍നിന്ന് വള്ളം മാറ്റാനായി തീവ്രശ്രമമാണ് നടത്തുന്നത്. നിരവധി മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റുന്നുണ്ട്. എങ്കിലും പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ വെള്ളം റണ്‍വെയിലേക്ക് ഒഴുകിയെത്തുന്നു. വെള്ളം പൂര്‍ണമായും മാറ്റിയാലും സര്‍വീസ് പുനരാരംഭിക്കാന്‍ എപ്പോള്‍ സാധിക്കുമെന്ന് പറയാനാകില്ല.

കഴിഞ്ഞ ദിവസം ഒരു വിമാനം റണ്‍വെയില്‍നിന്ന് വഴി തെറ്റി ലാന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.21ന് കുവൈത്തില്‍നിന്ന് വന്ന കുവൈത്ത് എയര്‍വെസ് വിമാനമാണ് ലാന്‍ഡിങിനെടെ റണ്‍വെയില്‍നിന്ന് മാറിയത്. പെട്ടെന്നുണ്ടായ മഴയും കാറ്റുമാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാക്കിയത്. മറ്റ് അപകടങ്ങളില്ലാതെ വിമാനം ലാന്‍ഡ് ചെയ്യാക്കാന്‍ പൈലറ്റിന് സാധിച്ചതിനാല്‍ ദുരന്തം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന 161 യാത്രക്കാരും സുരക്ഷിതരായിരുന്നു.

Top