നെടുമ്പാശ്ശേരിയിൽ നിന്നും വിമാനങ്ങൾ നാളെ ഉച്ച മുതൽ; ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും യാത്ര ഉറപ്പായേക്കും; യാത്ര നീട്ടിവച്ചവർക്കും ഇനി തടസ്സമില്ലാതെ മടങ്ങാം…

കൊച്ചി: മഹാപ്രളയത്തെയും പീന്നീടുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ സാധാരണനിലയിൽ നടത്തുമെന്നു വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവൽ ബേസിൽ നിന്നുള്ള വിമാനസർവീസുകൾ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാൽ അധികൃതർ അറിയിച്ചു. ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നതും കനത്ത മഴ തുടർന്നതും മൂലം വെള്ളം കയറിയതിനെ തുടർന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്.

വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു. എയർലൈനുകൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾ ഉൾപ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാരിൽ 90 ശതമാനവും പ്രളയക്കെടുതികൾ നേരിട്ടതും തിരിച്ചടിയായി. ഇതേത്തുടർന്നാണ് വിമാനത്താവളം തുറക്കുന്നതു നീട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
 നാളെ ഉച്ച കഴിഞ്ഞ് വിമാനത്താവളം തുറക്കുമെന്ന് സ്ഥിരീകരണം വന്നത് ഇന്നലെ വൈകിട്ടോടെയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിലൂടെ ഏറ്റവും വലിയ ബുദ്ധിമുട്ടുണ്ടായത്. അവധിക്ക് നാട്ടിലെത്തിയ പ്രവാികൾക്കാണ്. മലബാറിലേയും മധ്യകേരളത്തിലേയും ആളുകളാണ് കൊച്ചി എയർപോർട്ടിനെ കൂടുതലായിട്ട് ആശ്രയിച്ചിരുന്നത്. വിമാനത്താവളം പൂട്ടിയതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കാണ് ഇപ്പോൾ വലിയ ആശ്വാസമായിരിക്കുന്നത്.
പ്രളയം കാരണം പലരും നാട്ടിൽ നിന്നും ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ നിൽക്കുകയായിരുന്നു.കോയമ്പത്തൂരും തിരുവനന്തപുരത്തും വിമാനം ഇറങ്ങി വീട്ടിലേക്ക് വരികയാണ് പ്രവാസികൾ. വിസ തീർന്നിട്ടും വിമാനം ഇല്ലാത്തതിനാൽ കുടുങ്ങിയ മലയാളികളും ഉണ്ട്. താൽകാലിക പരിഹാരമായി വായുസേനാ വിമാനത്താവളത്തിൽ വിമാനം ഇറങ്ങി.
എന്നാൽ ഇതൊന്നും ഗൾഫ് മോഹങ്ങളുമായി പറന്നുയരാൻ ആഗ്രഹിച്ച മലയാളിക്ക് മതിയാവുമായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് സിയാൽ അതിവേഗം തിരിച്ചു വരുന്നത്. പ്രളയക്കെടുതിയിൽ പകച്ച് നിൽക്കാതെ പറന്നുയരാനുള്ള മലയാളിയുടെ മനസ്സ് കൂടിയാണ് നെടുമ്പാശ്ശേരിയിൽ സിയാൽ നിറയ്ക്കുന്നത്. ഏകദേശം 2600 മീറ്റർ മതിലാണു പ്രളയത്തിൽ തകർന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) ലോകത്തിലെ പ്രഥമ സമ്പൂർണ സൗരോർജ വിമാനത്താവളമാണ്. അതുകൊണ്ട് തന്നെ നെടുമ്പാശ്ശേരിയിലെ വൈദ്യുത കണക്ഷൻ കെ എസ് ഇ ബി ശരിയാക്കും വരെ കാത്തിരിക്കേണ്ട അവസ്ഥ സിയാലിനുണ്ടായില്ല. സ്വന്തംകാലിൽ നിന്നതിനാൽ വൈദ്യുതി കണക്ഷന് അതിവേഗം എത്തി. അതുകൊണ്ട് തന്നെ അതിവേഗം വെള്ളമൊഴിവാക്കി ആധുനിക സൗകര്യങ്ങളുപയോഗിച്ച് ശുചീകരണത്തിന് സിയാലിന് കഴിഞ്ഞു.

 

Top