ഒളിച്ചോടി വിവാഹിതരായ ശേഷം കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

സിതപൂര്‍: വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതില്‍ മനംനൊന്ത് കമിതാക്കള്‍ വിവാഹിതരായ ശേഷം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. വിരേന്ദ്ര വെര്‍മ(19), രഞ്ജന(18) എന്നിവരാണ് ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശില്‍ സിതാപൂരിലെ മെഹമൂദാബാദിലാണ് സംഭവം.

ഇവര്‍ തമ്മിലുള്ള പ്രണയബന്ധത്തിന് ഇരുകുടുംബവും എതിര് നിന്നതോടെ മെയ് 23ന് വീടുവിട്ടിറങ്ങിയ ഇരുവരും 26-ാം തിയതി ഷാജഹാന്‍പൂര്‍ഗോണ്ട പാസഞ്ചറിനു മുന്‍പില്‍ ചാടി മരിക്കുകയായിരുന്നു. മരണത്തിനു മുന്‍പ്് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യ മനസ്സിലാക്കാനായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

Latest
Widgets Magazine