രാഹുൽ ഗാന്ധി കോൺഗ്രസ് തലപ്പത്ത് …കോൺഗ്രസിൽ പുതുയുഗപ്പിറവി

ഇന്ധന വിലവര്‍ദ്ധനക്കെതിരെ വേറിട്ട സമരവുമായി നഴ്സിംഗ് വിദ്യാര്‍ഥികള്‍

ഇന്ധന വില വര്‍ധനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളും സംഘടനകളും ഇന്നലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോള്‍ വേറിട്ട സമരവുമായി ഇടുക്കി തൊടുപുഴയിലെ ഒരു കൂട്ടം നഴ്സിംഗ് വിദ്യാര്‍ഥികള്‍. കോളേജിന്റെ ‍ബസ് നിരത്തില്‍ തള്ളിനീക്കിയാണ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചത്. ഇന്ധന വില സകല മേഖലയിലുള്ള ജനങ്ങളുടെയും ജീവിതം താറുമാറാക്കിയപ്പോള്‍ പ്രതിഷേധം വിവിധയിടങ്ങളില്‍ ഇരമ്പി. എന്നാല്‍ ഈ കേട്ട മുദ്രാവാക്യം ആതുര ശുശ്രൂഷയ്ക്ക് പുറമെ സമൂഹ്യ പ്രതിബദ്ധതയ്ക്ക് കൂടിയുള്ളതായിരുന്നു. തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികളും അധ്യാപകരും വേറിട്ട സമരവുമായാണ് രംഗത്തെത്തിയത്. സ്വന്തം കോളേജിന്റെ ബസ് നിരത്തിലൂടെ തള്ളിയവര്‍ പ്രതിഷേധം അറിയിച്ചു. അധ്യാപകര്‍ തങ്ങളുടെ ഇരുചക്രവാഹനങ്ങള്‍ ഉന്തിയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതിഷേധം അറിയിച്ചു. ഇന്ധനവില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നു.

Latest