ഉമ്മന്‍ചാണ്ടിയും കൂട്ടരും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: വി എസ്. ഇടതുപക്ഷത്തിന്റെ ആക്ഷേപങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടെന്ന് കോടിയേരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ഇവരെ കല്‍ത്തുറുങ്കില്‍ അടയ്ക്കാനുള്ള നടപടി സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും വിഎസ് പറഞ്ഞു.

അതേസമയം ജനം ആഗ്രഹിച്ച തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആക്ഷേപങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് ആണിത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉപയോഗിക്കില്ല. കേസില്‍ ഉള്‍പ്പെട്ടവര്‍ പദവി ഒഴിഞ്ഞ് മാന്യത കാണിക്കണമെന്നും കോടിയേരി പറഞ്ഞു.

പ്രാകൃത ലൈംഗിക കേസിൽ കുടുങ്ങി ഉമ്മൻ ചാണ്ടിയും കോൺഗ്രസും !..മറിയാമ്മ മാം പോയപ്പോൾ കോൺഫിഡൻഷ്യൽ മാറ്ററാണ് വാതിൽ ലോക്ക് ചെയ്‌തേക്കൂ…പിന്നെ അത് ചെയ്തു.എല്ലാം തുറന്നു പറഞ്ഞു സരിത .. നാണം കേട്ട് തലകുനിച്ച് കേരളം മാനം പോയ ഉമ്മൻ ചാണ്ടിയും കോൺഗ്രസും.കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് നാള്‍വഴികൾ മാന്യതയില്ലാതെ പ്രതിപക്ഷനേതാവ് …പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തി ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത കോൺഗ്രസിന് കനത്ത തിരിച്ചടി ?സോളാറില്‍ നിയമനടപടി തുടരാം; സര്‍ക്കാരിനു നിയമോപദേശം ഉമ്മന്‍ചാണ്ടിയുടെ രാജി നാടകം വിലപ്പോവില്ല…സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ്
Latest