ജയലളിതയുടെ ആത്മാവ് ശരിക്കും സംസാരിച്ചോ?പഞ്ച പാവമായ പനിനീര്‍ ശെല്‍വത്തിന് എവിടെ നിന്നും കരുത്ത് ലഭിച്ചു.രണ്ട് എംപിമാര്‍ കൂടി പനീര്‍സെല്‍വത്തിനൊപ്പം

ജയലളിതയുടെ ആത്മാവ് ശരിക്കും സംസാരിച്ചോ?പഞ്ച പാവമായ പനിനീര്‍ ശെല്‍വത്തിന് എവിടെ നിന്നും കരുത്ത് ലഭിച്ചു മായ കാഴ്ചകളുമായി ശാസ്ത്രലോകം
ചെന്നൈ :ജയയുടെ ശവകുടീരത്തില്‍ 40 മിനിറ്റ് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് പനീര്‍സെല്‍വം തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ തുടങ്ങിയത്.പഞ്ച പാവമായ പനിനീര്‍ ശെല്‍വത്തിന് എവിടെ നിന്നും കരുത്ത് ലഭിച്ചു എന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത് . ജയയുടെ ശവകുടീരത്തില്‍ ധ്യാനിച്ചതിന് ശേഷം പുറത്ത് വന്നത് അതുവരെ കണ്ട് പരിചയിച്ച വിനീതവിധേയനായ പനീര്‍സെല്‍വമായിരുന്നില്ല. അമ്മയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

അദ്ദേഹത്തിന്റെ അവകാശവാദം ചിരിച്ചു തള്ളേണ്ട കാര്യമില്ലെന്നാണ് വിശകലനങ്ങള്‍. ശാരീരിക മരണത്തിന് ശേഷവും നമ്മുടെ പ്രജ്ഞ നശിക്കാതെ നിലനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. യു.കെയിലെ സതാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഇത് സംബന്ധിച്ച പഠനങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജയലളിതയെ പോലെ അസാമാന്യ ഇച്ഛാശക്തിയുണ്ടായിരുന്ന ഒരു നേതാവ് അവരുടെ അടുത്ത അനുയായിയോട് സംവദിച്ചുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ലെന്നാണ് വിലയിരുത്തല്‍.  അന്തരിച്ച നേതാക്കള്‍ അണികളുമായി സംവദിച്ചതിന്റെ നിരവധി ഉദാഹരണങ്ങളും ചരിത്രത്തിലുണ്ട്. ഏറ്റവുമധികം കാലം കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന മക്കെന്‍സി കിംഗ് തന്റെ മരണത്തിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞ് ഒട്ടാവയിലെ വസതിയിലും ക്യുബെക് എസ്‌റ്റേറ്റിലും പ്രത്യക്ഷപ്പെട്ടതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.  ഘാനയുടെ പ്രസിഡന്റ് ആയിരുന്ന ജോണ്‍ മില്‍സും ഇത്തരത്തില്‍ മരണത്തിന് ശേഷം അടുത്ത അനുയായികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 2012ല്‍ മരിച്ച ജോണ്‍ മില്‍സിന്റെ സാന്നിധ്യം നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസില്‍ നിരവധി തവണ അനുഭവപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പറയുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും ഷിപ്രകോപവും ഇപ്പോഴും അനുഭവപ്പെടാറുണ്ടെന്നും പാര്‍ട്ടിക്കാര്‍ പറയുന്നു.jaya-2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ രണ്ട് അണ്ണാഡിഎംകെ എംപിമാര്‍ എഐഡിഎംകെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. നാമക്കല്‍ എംപി പി.ആര്‍.സുന്ദരവും കൃഷ്ണഗിരി എംപി അശോക് കുമാറുമാണ് ഒപിഎസ് പക്ഷത്തേക്ക് എത്തിയിരിക്കുന്നത്.നേരത്തേ രാജ്യസഭ എംപി മൈത്രേയന്‍ മാത്രമാണ് പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കിയിരുന്നത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്‍ ശെല്‍വം പക്ഷത്തേക്ക് നീങ്ങുന്നതായി സൂചനകളുണ്ട്.

അതേസമയം എഐഎഡിഎംകെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പനീര്‍സെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ പ്രതിഷേധയോഗം ചേരും. ശശികലയ്ക്ക് എതിരെ സമരത്തിന് ആഹ്വാനം ചെയ്താണ് യോഗം. ജനങ്ങളെ തനിക്കൊപ്പം നിര്‍ത്താനൊരുങ്ങിയാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ നീക്കം.

അതിനിടെ ശശികല എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് റിസോര്‍ട്ടുകളില്‍ റെയ്ഡ് നടത്തി. കാഞ്ചിപുരം കൂവത്തൂരിലെ റിസോര്‍ട്ടിലാണ് റവന്യൂവകുപ്പും പൊലീസും ചേര്‍ന്നുളള പരിശോധന നടത്തിയത്. റിസോര്‍ട്ടിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കല്ലേറുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ കാവലിലാണു റിസോര്‍ട്ടും സമീപ പ്രദേശങ്ങളും. ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കുന്നുമില്ല.

ശശികല പക്ഷത്തെ എംഎല്‍എമാര്‍ തടങ്കലിലാണെന്ന ആരോപണത്തെക്കുറിച്ചു മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു. ‘ഇതു സത്യമാണെങ്കില്‍ ഏറെ ഗൗരവമുള്ളതാണ്. എംഎല്‍എമാര്‍ എവിടെയാണെന്നതു സംബന്ധിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കണം’– കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി അടക്കമുള്ളവര്‍ റിസോര്‍ട്ടില്‍ പരിശോധനയ്ക്കെത്തുമെന്നാണു കരുതുന്നത്.

Top