ശ്രദ്ധേയമായി പ്രിയങ്കഗാന്ധിയ്‌ക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ യൂണിഫോമും അതിലെ സന്ദേശവും

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. അതിനിടയില്‍ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നത് പ്രിയങ്കഗാന്ധിക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ യൂണിഫോമും അതിലെ സന്ദേശവുമാണ്. യൂണിഫോമില്‍ പ്രിയങ്കയുടെ ചിത്രവും ഉണ്ട്. ഇന്ത്യയിലെ സ്ത്രീകളെയാണ് പ്രിയങ്കാ ഗാന്ധി പ്രതിനിധീകരിക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമണം നില്‍ക്കണമെന്നുമാണ് പ്രിയങ്ക ഗാന്ധിയുടെ 500 ഓളം പ്രവര്‍ത്തകര്‍ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം.

ലഖ്നൗവില്‍ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോയും ഇന്ന് നടക്കും. ‘ ഞാന്‍ നാളെ ലക്‌നോയില്‍ നിങ്ങളെയെല്ലാവരെയും കാണാനായി എത്തുന്നു. പുതിയ രാഷ്ട്രീയത്തിന് നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് തുടക്കം കുറിക്കാമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപോലെ പങ്കാളിത്തമുള്ള ഒരു രാഷ്ട്രീയമാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. വോട്ടര്‍മാര്‍ക്കയച്ച ഒരു ഒരു ഓഡിയോ സന്ദേശത്തിലൂടെ പ്രിയങ്ക ഗാന്ധി പറഞ്ഞു.

Latest
Widgets Magazine