മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് നേതാക്കള്‍

രാജസ്ഥാനിലെ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് അശോക് ഗെലോട്ട്. നേതൃത്വവും എംഎല്‍എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സചിന്‍ പൈലറ്റും പ്രതികരിച്ചു. രാഹുലിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കെ.സി.വേണുഗോപാലിനെ പാര്‍ട്ടി ജയ്പൂരിലേക്ക് അയച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ ചേരും. കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരിക്കുമെന്ന് കമല്‍നാഥ് വ്യക്തമാക്കി. നേതാക്കളുടെ ബാഹുല്യമാണ് പാര്‍ട്ടി സംസ്ഥാനത്ത് നേരിടുന്ന പ്രശ്‌നം. ഭരണം വന്നാല്‍ കമല്‍നാഥോ ജ്യോതിരാധിത്യസിന്ധ്യയോ മുഖ്യമന്ത്രിയാകാനാണ് സാധ്യത. ബിഎസ്പി പിന്തുണ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കൂട്ടാകും.

Latest
Widgets Magazine