ലോറിക്കടിയില്‍പ്പെട്ട് വലിച്ചിഴയ്ക്കപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അദ്ഭുതകരമായ രക്ഷപ്പെടല്‍  

 

ബീജിങ് : ലോറിക്കടിയില്‍പ്പെട്ടെങ്കിലും സ്‌കൂട്ടര്‍ യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യുവതി സ്‌കൂട്ടറോടിച്ച് വരികയായിരുന്നു. ഈ സമയം പിന്നാലെയെത്തിയ ലോറി ഇവരെ ഇടിച്ചിടുകയും റോഡിലൂടെ നിരക്കി നീക്കുകയുമായിരുന്നു. യുവതിയും സ്‌കൂട്ടറും മുന്‍ചക്രത്തിന്റെ മുന്‍പില്‍പ്പെട്ടപ്പോള്‍ ലോറി അവരെയും കൊണ്ട് കുതിച്ചു. ഏതാനും മീറ്ററുകള്‍ ട്രക്ക് ഇത്തരത്തില്‍ കടന്നുപോയി. ഈ സമയം ലോറിക്കടിയില്‍പ്പെട്ട യുവതി റോഡില്‍ കൈകള്‍ കുത്തിയാണ് പരിക്കേല്‍ക്കാതെ രക്ഷ കണ്ടെത്തുന്നത്. തുടര്‍ന്ന് ലോറി നിര്‍ത്തിയപ്പോള്‍ യുവതി ഇഴഞ്ഞ് പുറത്തുകടക്കുന്നു. അപ്പോഴാണ് യുവതിയെയും കൊണ്ടാണ് ലോറി നീങ്ങിയതെന്ന കാര്യം ഡ്രൈവര്‍ തിരിച്ചറിയുന്നത്. പരിക്കേല്‍ക്കാതെ അദ്ഭുതകരമായാണ് യുവതി രക്ഷപ്പെട്ടത്. സമീപത്തെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞു.ഇതാണ് പ്രമുഖ മാധ്യമമായ ഷാഹ്ഹായിസ്റ്റ് പുറത്തുവിട്ടത്. 35 സെക്കന്റ് നീളുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഡിസംബര്‍ 4 നാണ് ഷാങ്ഹായിസ്റ്റ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരേക്കും 3 ലക്ഷത്തിലേറെ കാഴ്ചക്കാരെ ഈ വിഡിയോ നേടിക്കഴിഞ്ഞു.

Latest
Widgets Magazine